ബഹ്‌റൈൻ കേരളീയ സമാജം ഓണം നവരാത്രി മഹോത്സവം ശ്രവണം 2022

ബഹ്‌റൈൻ : ഓണം നവരാത്രി മഹോത്സവത്തോടെ അനുബന്ധിച്ചു ഈ വര്ഷം രണ്ടു മാസം ആഘോഷ പരിപാടികളാണ് ബി കെ എസ് സംഘടിപ്പിച്ചിരിക്കുന്നതെന്നു സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള വാർത്ത സമ്മേളനത്തിൽ അറിയിച്ചു . നിരവധി കലാകാരൻ മാർ ആണ് നാട്ടിൽ നിന്നും വിവിധ പരിപാടികൾക്കായി ചേരുന്നത് . വാനമ്പാടി പത്മ ഭൂഷൺ കെ എസ് ചിത്ര , ഹരിഹരൻ, നാഷണൽ അവാർഡ് ജേതാവ് നാൻജി ‘അമ്മ , മജീഷ്യൻ സാമ്രാജ് , കഥകളി സംഗീതജ്ഞൻ കോട്ടക്കൽ മധു തുടങ്ങിയവർ എത്തിച്ചേരും . ആഗസ്ത് പതിനൊന്നിന് പിള്ളേരോണത്തോടെ ആഘോഷ പരിപാടികൾക്ക് തിരി തെളിഞ്ഞിരുന്നു . സെപ്തംബർ ഒൻപതിന് നടക്കുന്ന ഉൽഘാടന പരുപാടിയിൽ പ്രമുഖ വ്യവസായി പത്മശ്രീ എം എ യൂസഫലി മുഖ്യാതിഥി ആയിരിക്കും . കെ എസ് ചിത്രയുടെ പ്രത്യേക ഗാന മേളയും ഇതോടൊപ്പം നടക്കും . നൂറോളം പേര് അണിനിരക്കുന്ന മെഗാ തിരുവാതിര , ചരട് പിന്നി കളി . ഓണ പുടവ മത്സരം , പായസ മത്സരം , ഘോഷയാത്ര മത്സരം , തുടങ്ങി പരിപാടികൾ ഇതോടനുബന്ധിച്ചു നടക്കും . സെപ്തംബർ 23 നു പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണ സദ്യ 5000 പേർക്ക് ആയി നൽകും .

ഓണാഘോഷ പരിപാടിയുടെ സമാപന ദിവസമായ സെപ്തംബർ 30 ന് കേരള സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പങ്കെടുക്കും . ഒക്ടോബർ അഞ്ചിന് നടക്കുന്ന വിദ്യാരംഭ പരുപാടിയിൽ ഡോക്ടർ : ഗംഗാധരൻ കുരുന്നുകൾക്ക് അക്ഷരം പകർന്നു നൽകും . ഒകോടോബർ ആറിന് കഥകളി വിദ്വാൻ കോട്ടക്കൽ മധുവും , ഏഴിന് വീണ വിദ്വാൻ രാജേഷ് വൈദ്യ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടായിരിക്കുമെന്നും സമാജം ഭരണ സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.