മനാമ : ഖുർആൻ ആസ്വാദ്യമാക്കാൻ ആശയങ്ങളെ ജീവിതത്തിലേക്ക് സ്വാംശീകരിച്ചു കൊണ്ടും , പ്രഭാത വായനാ ശീലം ജീവിത്തിൽ ശീലമാക്കിയും മുന്നോട്ട് പോകാൻ ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്സിറ്റി അസി. പ്രൊഫസറും ഇസ്ലാമിക പണ്ഡിതനുമായ ഡോ. നഹാസ് മാള യുവാക്കളോട് ആഹ്വാനം ചെയ്തു. യൂത്ത് ഇന്ത്യ ബഹ്റൈൻ സംഘടിപ്പിച്ച “ഖുർആൻ ആസ്വാദനം -യുവജന സംഗമത്തിൽ ” മുഖ്യ പ്രഭാഷണം നടത്തുകയിരുന്നു അദ്ദേഹം .
ഖുർആനിന്റെ നിയോഗം സംബന്ധിച്ച മൗലികമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണെങ്കിൽ ഖുർആനിന്റെ പൊരുളുകളും ദൃഷ്ടാന്തങ്ങളും ഏതൊരു സാധാരണക്കാരനും എളുപ്പമുള്ളതായി മാറും. കാരണം ധാർമിക അച്ചടക്കമുള്ള ജീവിതം പുലർത്തികൊണ്ട് ഖുർആനിനെ സമീപിക്കുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ ഗ്രാഹ്യമാവുന്ന സംവേദന ശൈലി യാണ് ഖുർആനിന്റേത്,
അറബി ഭാഷ പഠിക്കുകയാണെങ്കിൽ കൂടുതൽ ആഴത്തിലുള്ള, ജ്ഞാനം സാധ്യമാകുമെന്നത് കൊണ്ട് തന്നെ,
അറബി ഭാഷാ പഠനത്തിനു കൂടി അവസരം കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജന സംഗമത്തിൽ യൂത്ത് ഇന്ത്യ പ്രസിഡന്റ് അനീസ് VK അധ്യക്ഷത വഹിച്ചു .യുവതയ്ക്ക് ഖുർആനെ പഠിക്കാൻ കൂടുതൽ അവസരം ഒരുക്കും എന്ന് അദ്ദേഹം കൂട്ടി ചേർത്തു .അജ്മൽ ഷറഫുദീൻ ഖുർആൻ പാരായണവും വൈസ് പ്രസിഡന്റ് യൂനുസ് സലീം സ്വാഗതവും , യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ജുനൈദ് കായണ്ണ നന്ദിയും പറഞ്ഞു . സിറാജ് കിഴുപ്പിള്ളിക്കര ,മിന്‍ഹാജ്,മുഹമ്മദ് അബ്ദുൽറഹീം , സാജിർ ,ബാസിം, റിസ്വാൻ തുടങ്ങിയവർ നേതൃത്വം നൽകി