താമസ വാടക താൽക്കാലികം

ദോഹ : ഖത്തറിലെ താമസ വാടക വർധനവ് താൽക്കാലികമെന്ന് റിപ്പോർട്ട്. ലോകകപ്പ് സീസൺ അടുത്തതോടെ ഖത്തറിൽ താമസ വാടക ഉയരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.ഉപഭോക്താക്കൾ കൂടിയതിന്റെ ഭാഗമായുള്ള സ്വാഭാവിക വർധനവാണ് അനുഭവപ്പെടുന്നത് .എന്നാൽ ഇത് താൽക്കാലികമാണെന്നും അടുത്ത വർഷത്തോടെ മാറ്റം വരുമെന്നും സിറ്റിസ്‌കേപ്പ് റിപ്പോർട്ട്-2022ൽ വിവരിക്കുന്നു . വാണിജ്യ വിപണിയിലും പ്രത്യേകിച്ച് ലുസൈലിൽ ഈ പ്രവണത കാണാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു . ലോകകപ്പ് ഫുട്‌ബോളുമായി ബന്ധപ്പെട്ട് ഖത്തർ റിയൽ എസ്റ്റേറ്റ് വിപണിയിൽ വലിയ ഉണർവാണ് കഴിഞ്ഞ വർഷങ്ങളിലുണ്ടായിരിക്കുന്നത്. 2010നും 2022നും ഇടയിൽ നിരവധി അപ്പാർട്ട്‌മെന്റുകളും ഹോട്ടലുകളും വില്ലകളും റീട്ടെയിൽ മാളുകളും കൊമേർഷ്യൽ ബിൽഡിംഗ് കളുടെയും നിർമാണ പ്രവർത്തനമാണ് ഇതിനോടകം നടന്നിരിക്കുന്നത് .