ദുബായിൽ പുതിയ ഡൗൺടൗൺ സർക്കിൾ

ദുബായ്. ലോകത്തിലെ വലിയകെട്ടിടമായ ബുർജ് ഖലീഫയ്ക്ക് ചുറ്റും പുതിയ ഡൗൺടൗൺ സർക്കിൾ നിർമിക്കും. 500 മീറ്റർ ഉയരത്തിൽ മൂന്നുകിലോമീറ്റർ ചുറ്റളവിൽ അഞ്ച് കൂറ്റൻ തൂണുകളിലായാണ് ഇത് നിർമിക്കുക.ബുർജ് ഖലീഫയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളെ വലംവച്ചുകൊണ്ട് വൃത്താകൃതിയിലാണ് നിർമിതി രൂപകല്പനചെയ്തിട്ടുള്ളത്. ദുബായ് ആസ്ഥാനമായുള്ള സ്നേറ സ്പേസ് വാസ്തുവിദ്യാസ്ഥാപനമാണ് നിർമിതിയുടെ രൂപഘടന പുറത്തുവിട്ടത്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതികപ്രശ്നങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട് പരീക്ഷണാത്മക ഡിസൈനുകൾ ചെയ്യുന്ന സ്ഥാപനമാണിത്. പദ്ധതിയുടെ നിർമാണം, ചെലവ് എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.