യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴ

file pic

ദുബായ്. ഞായറാഴ്ച രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ പെയ്തതിനാല്‍ വെള്ളപ്പൊക്ക സാധ്യതയുള്ള (uae flood warning) പ്രദേശങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎഇ നിവാസികള്‍ക്ക് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. ‘ചില കിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍’ മുന്‍കരുതല്‍ എടുക്കാന്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM) താമസക്കാരോട് അഭ്യര്‍ത്ഥിച്ചു. റാസല്‍ഖൈമയിലെ പ്രദേശങ്ങളില്‍ മിതമായതോ കനത്തതോ ആയ മഴ ലഭിക്കുമെന്ന് അതോറിറ്റി അറിയിച്ചു.

#تنبيه #المركز_الوطني_للأرصاد#Alert #NCM pic.twitter.com/0eWXjMBYSX
— المركز الوطني للأرصاد (@NCMS_media) August 21, 2022

രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥാ ബ്യൂറോ ഇന്ന് മേഘാവൃതമായ കാലാവസ്ഥ പ്രവചിച്ചിരുന്നു. ഉച്ചയോടെ കിഴക്കോട്ടും തെക്കോട്ടും ചില മഴയുള്ള സംവഹന മേഘങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. അടുത്ത നാല് ദിവസം ചിലയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും അതോറിറ്റി അറിയിച്ചു.