ദുബായ്. പൊതുഗതാഗതത്തിലൂടെ ലാഭം (dubai public transport) നേടി ദുബായ് ആര്‍ടിഎ. പൊതുഗതാഗതത്തില്‍ നിരവധി മാറ്റങ്ങള്‍ അധികൃതര്‍ കൊണ്ടുവന്നതാണ് ലാഭം ലഭിക്കാനുള്ള കാരണം. പൊതുഗതാഗത വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തിയതിലൂടെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇന്ധനം ലാഭിക്കുകയും മലിനീകരണം കുറയ്ക്കുകയും ചെയ്തു. ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറിയതു വഴി 36% ഇന്ധന ഉപയോഗം കുറച്ചതായി ആര്‍ടിഎ അറിയിച്ചു. ടാക്സി കാറുകള്‍, ബസുകള്‍, മെട്രോ എന്നിവയുടെ ഇന്ധന ഉപയോഗത്തില്‍ 18% കുറവുണ്ടായി.
വൈദ്യുതി വാഹനങ്ങള്‍ പ്രോല്സാഹിപ്പിച്ചതിനാല് വൈദ്യുതി ഉപയോഗത്തില്‍ 11% വര്‍ധനയും രേഖപ്പെടുത്തി. വാഹന ഉപയോഗം വഴിയുള്ള മലനീകരണം 2050 ആകുമ്പോഴേക്കും പൂജ്യത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പൊതുഗതാഗത വാഹനങ്ങളുടെ നിലവാരം ഉയര്‍ത്തിയത്. പഴയ വാഹനങ്ങള്‍ മാറ്റി, പൂര്‍ണമായും പ്രകൃതി സൗഹൃദമായ യൂറോ 6 നിലവാരമുള്ള വാഹനങ്ങളിലേക്കു ദുബായ് മാറി.
പുറന്തള്ളുന്ന കാര്‍ബണിന്റെ അളവ് 13% കുറഞ്ഞതായാണ് കണക്കാക്കുന്നത്. ഇന്ധന ക്ഷമത വര്‍ധിപ്പിക്കാനും മലിനീകരണം കുറയ്ക്കാനും സ്വീകരിച്ച നടപടികള്‍ വഴി 185.72 കോടി രൂപയുടെ ലാഭമാണ് ആര്‍ടിഎയ്ക്ക് ഉണ്ടായത്. 2.28 കോടി ലീറ്റര്‍ ഇന്ധനവും ലാഭിച്ചു. 86 ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനായെന്നും ആര്‍ടിഎ അറിയിച്ചു.
വാഹനങ്ങളില്‍ മാറ്റം വരുത്തിയതിനൊപ്പം റോഡുകളുടെ കാര്യത്തിലും വികസനം നടന്നു. ഒരു വര്‍ഷത്തിനിടെ 138 കിലോമീറ്റര്‍ റോഡാണ് പൂര്‍ത്തിയായത്. 3 ലെയ്ന്‍ ഉണ്ടായിരുന്ന റോഡുകള്‍ 6 ലെയ്ന്‍ ആക്കിയതും മെട്രോ, ബസ് സ്റ്റേഷനുകളിലെ കൂട്ടിയിണക്കിയതും പൊതുഗതാഗത രംഗത്തിനു സഹായമായി. പഴയ കാറുകള്‍ പൂര്‍ണമായും ടാക്സി സര്‍വീസില്‍ നിന്നു മാറ്റി. നിശ്ചിത എന്ജിന് മാനദണ്ഡം പാലിക്കാത്ത വാഹനങ്ങള്‍ മാറ്റിവാങ്ങുന്നതിനുള്ള നടപടികള്‍ തുടരുകയാണ്.
ബസുകള്‍ പൂര്‍ണമായും വൈദ്യുതിയിലേക്കു മാറും. പൊതുഗതാഗതത്തെ ആളുകള്‍ കൂടുതലായി ആശ്രയിക്കുമ്പോള്‍ സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാമെന്നും ആര്‍ടിഎ കണക്കു കൂട്ടുന്നു.
ഇതുവഴി ഇന്ധന ഉപയോഗത്തിലും കാര്‍ബണ്‍ ബഹിര്‍ഗമനത്തിലും വലിയ കുറവാണുണ്ടാകുന്നത്. റോഡുകള്‍ക്ക് വീതി കൂട്ടി ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിലൂടെയും ഇന്ധന ക്ഷമത ഉറപ്പു വരുത്താനും മലിനീകരണം കുറയ്ക്കാനും പദ്ധതിയുണ്ട്. ഗതാഗത സൗകര്യം വര്‍ധിപ്പിച്ചും പങ്കിടല്‍ യാത്രകള്‍ പ്രോല്‍സാഹിപ്പിച്ചും സ്വയം നിയന്ത്രിത വൈദ്യുതി വാഹനങ്ങള്‍ വര്‍ധിപ്പിച്ചും പൊതുഗതാഗതം കൂടുതല്‍ ലാഭകരമാക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണെന്ന് ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാത്തര്‍ അല്‍ തായര്‍ പറഞ്ഞു.