ഇരുപത്തിയൊന്നാം വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ

Vidya venu

മ​നാ​മ: ഇരുപത്തിയൊന്ന് വ​യ​സ്സിന്റെ നിറവിൽ വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ.ബ​ഹ്​​റൈ​നി​ലെ സ്​​ത്രീ​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നുവേണ്ടി രാ​ജ​പ​ത്​​നി ​പ്രി​ൻ​സ​സ്​ സ​ബീ​ക്ക ബി​ൻ​ത്​ ഇ​ബ്രാ​ഹിം ആ​ൽ ഖ​ലീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂപീകരിച്ചതാണു വ​നി​ത സു​പ്രീം കൗ​ൺ​സി​ൽ. രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, വി​ദ്യാ​ഭ്യാ​സ, ബി​സി​ന​സ്, നി​യ​മ മേ​ഖ​ല​ക​ളി​ൽ സ്​​ത്രീ​ക​ൾ​ക്ക്​ അ​ർ​ഹ​മാ​യ സ്​​ഥാ​നം നേടുന്നതിനും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഏ​റ്റെ​ടു​ക്കാ​ൻ അ​വ​രെ പ്രാ​പ്​​ത​മാ​ക്കു​ന്ന​തി​നു​മു​ള്ള ശ്ര​മ​ങ്ങ​ളാ​ണ്​ സു​പ്രീം കൗ​ൺ​സി​ൽ ചെയ്തുകൊണ്ടിരിക്കുന്നത് .ഇതിന്റെ ഫലമായി മ​ന്ത്രി​പ​ദ​വി​ക​ളി​ലും , നി​യ​മ മേ​ഖ​ല​ക​ളിലും ,ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ലും കൂടാതെ ബാ​ങ്കി​ങ്, ബി​സി​ന​സ്​ മേ​ഖ​ല​യി​ലും സ്​​ത്രീ​ക​ളു​ടെ പങ്കാളിത്തം കൂട്ടാൻ സാധിച്ചു . ഇന്ന് പു​രു​ഷ​ന്മാ​​രെ​പ്പോ​ലെ​ത​ന്നെ സ്ത്രീ​ക​ളും ​ഡ്രൈ​വി​ങ്​ ന​ട​ത്തുന്ന രാ​ജ്യ​ങ്ങ​ളി​ൽ മുൻപിലാണ് ബഹ്‌റൈൻ.