ദുബായ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളുടെ തീരദേശ സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചുകൊണ്ട് വിജയപുരം മൈഗ്രൻസ് കൂട്ടായ്മ. മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം എന്ന് വിജയപുരം രൂപതയിലെ പ്രവാസികളുടെ കൂട്ടായ്മയായ വിജയപുരം മൈഗ്രൈന്റ്സ് ഡയറക്ടർ റവ. ഫാ. ലിനോസ് ബിവേര ചുള്ളിക്കാപറമ്പിൽ, പ്രസിഡന്റ് ശ്രീ. റാനോഷ് രാജൻ (UAE), ജനറൽ സെക്രട്ടറി ശ്രീ സൈമൺ ആന്റണി (Oman) എന്നിവർ ആവശ്യപെട്ടു.