ബഹ്റൈൻ : ആലപ്പുഴ പ്രവാസി അസോസിയേഷൻ സെപ്റ്റംബർ മാസം 30 തിയതി ഓണാഘോഷ പരിപാടി ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയിൽ യിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു .മുൻകാലങ്ങളിൽ നടത്തി വരുന്ന ചാരിറ്റി ,മെഡിക്കൽ ക്യാമ്പ് , മറ്റു പ്രവർത്തനങ്ങൾ ആലപ്പുഴക്കാരായ പ്രവാസി സുഹൃത്തുക്കളുടെ സഹകരണത്തിൽ മുൻപോട്ടു പോകുന്നതായും കോവിഡ് ബാധിച്ചു ബഹറിനിൽ വെച്ച് മരണ പെട്ട അജീന്ദ്രൻ എന്ന വ്യക്തിയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുവാനും കോവിഡ് നിയന്ത്രണം മൂലം ജോലി നഷ്ട്ടപെട്ടും, സ്ഥാപനങ്ങൾ പൂട്ടിയും പ്രയാസം അനുഭവിച്ച ആളുകൾക്ക് കൂട്ടായ്മയ മുഘേനയും അല്ലാതെയും അടിയന്തിരമായി ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു കൊടുക്കുവാനും ,ജോലി ചെയ്യുന്ന സ്ഥലത്തു ശമ്പളം കിട്ടാതെ ഇരിക്കുന്ന പ്രശനങ്ങൾ ,ജോലി നഷ്ട പെട്ടവർക്ക് പുതിയ ജോലി തരപ്പെടുത്താൻ , മെഡിക്കൽ ക്യാമ്പ് ,ജോലി സ്ഥലത്തു അപകടം സംഭവിച്ചു നാട്ടിൽ പോകാൻ കഴിയാതെ ഇരുന്ന വർക്കുള്ള സാമ്പത്തിക സഹായം തുടങ്ങി മഹാമാരി കാലത്തു സൗദിയിലേക്ക് ബഹ്റൈൻ വഴി പോകാൻ വന്ന പ്രവാസികൾ എയർപോർട്ടിൽ കുടുങ്ങി കിടന്നവരെസഹായിക്കുവാനും,സൗദിയിലേക്ക് യാത്ര പോകാൻ ബഹറിനിൽ എത്തിയ പ്രവാസികൾക്കും സാമ്പത്തിക പ്രശ്നം പരിഹരിക്കാൻ സാധിച്ചു. കഴിഞ്ഞ നാല് വർഷക്കാലമായി ആലപ്പുഴ ജില്ലയിൽ ഉള്ള ബഹറിനിൽ താമസിക്കുന്ന പ്രവാസികൾക്ക് വേണ്ടി നിരവധി പ്രവർത്തങ്ങൾ നടത്തി വരുന്നതായും അധികൃതർ അറിയിച്ചു . ആലപ്പുഴ ജില്ലയിൽ പെട്ട ഒരു പ്രവാസി നാട്ടിൽ പോകാൻ സാധിക്കാതെ കുടുംബം ഉൾപ്പെടെ ബുദ്ധിമുട്ടിയ സാഹചര്യത്തിൽ അവർക്ക് സാമ്പത്തികസഹായം നൽകിയതായും .നിയമപ്രശ്നങ്ങളും ആരോഗൃ ബുദ്ധിമുട്ടും അനുഭവ പെട്ട നാട്ടിൽ പോകാൻ സാധിക്കാതെ വളരെ അധികം ബുദ്ധിമുട്ടിയ ആലപ്പുഴ സ്വദേശിയെ അതെല്ലാം പരിഹരിച്ചു നാട്ടിൽ ചികിത്സക്ക് അയക്കാൻ സാധിച്ചതായും
വരും ദിവസങ്ങളിൽ ആലപ്പുഴ ജില്ലയിൽ പെട്ട എല്ലാ പ്രവാസി സുഹൃത്തുക്കൾക്കുകും ഒരു കൈ താങ്ങായി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു .
2022 സെപ്റ്റംബർ 30 നു നടത്തുന്ന ഓണാഘോഷ പരുപാടി രാവിലെ പത്തു മണിമുതൽ നടക്കും
അത്തപൂക്കളം, ഡാൻസ് പ്രോഗ്രാം, തിരുവാതിര, ഗാനമേള, കൂടാതെ ആരവം അവതരിപ്പിക്കുന്ന നടൻ പാട്ടുകളും തുടർന്ന് ഓണ സദ്യയും . ഓണോത്സവം 2022 ൽ പങ്കെടുക്കുവാൻ എല്ലാ പ്രവാസി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നതായും പ്രസിഡൻറ്റ് അനിൽ കായംകുളം , ജനറൽ സെക്രട്ടറി രാജേഷ് മാവേലിക്കര എന്നിവർ അറിയിച്ചു . സാം ജോസ് കാവാലം., ജയലാൽ ചിങ്ങോലി.അനിൽകുമാർ കായംകുളം.രാജേഷ് മാവേലിക്കര.
ശ്രീജിത്ത് ആലപ്പുഴ.ശ്രീകുമാർ മാവേലിക്കര.
അജിത് എടത്വ.രാജീവ് പള്ളിപ്പാട്.അനൂപ് ഹരിപ്പാട് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു .