മസ്കറ്റ്. സ്ത്രീകളുടെ ബ്യൂട്ടി പാർലറുകളിലും സ്പാകളിലും ശുചിത്വം പാലിക്കാത്തതുൾെപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ മസ്കത്ത് മുനിസിപ്പാലിറ്റി പരിശോധന നടത്തി. ബോഷർ വിലായത്തിലെ നിരവധി സ്ഥാപനങ്ങളിലാണ് മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു വസ്തു ഒന്നിലധികം തവണ ഉപയോഗിക്കുന്നത് ഒഴിവാക്കുക, അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ നിർദേശങ്ങളും നൽകി.
മുന്നറിയിപ്പുകളും ബോധവത്കരണവും സമൂഹ മാധ്യമങ്ങൾ വഴി കൂടുതൽ ആളുകളിലേക്ക് എത്തിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ആരോഗ്യ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥാപനങ്ങൾ തിരിച്ചറിയാൻ ഉപഭോക്താക്കൾക്കും ഇത് വഴിയൊരുക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.