മസ്കറ്റ്. ഡ്രൈവിങ് പഠിക്കാനെത്തിയ സ്ത്രീക്ക് കൃത്യമായ സേവനം നൽകിയില്ലെന്ന പരാതിയെ തുടർന്ന് ഡ്രൈവിങ് സ്കൂൾ ഉടമക്ക് സോഹാർ പ്രാഥമിക കോടതി തടവും പിഴയും വിധിച്ചു. വടക്കൻ ബാതിന ഗവർണറേറ്റിലെ ഡ്രൈവിങ് സ്കൂൾ ഉടമക്കാണ് രണ്ടുമാസം തടവും 100 റിയാൽ പിഴയും വിധിച്ചതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. സോഹാറിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടറേറ്റ് ജനറലിനാണ് സ്ത്രീ പരാതി നൽകിയത്.ഈ സ്കൂളിൽ അവർ ഡ്രൈവിങ് പഠനം ആരംഭിച്ചെങ്കിലും ക്ലാസുകൾ പുരോഗമിക്കുന്നതിനിടെ പരിശീലകൻ മരിച്ചുപോയി. തുടർന്ന് പകരം പരിശീലകനെ നിയമിക്കാനോ അടച്ച ഫീസ് തിരികെ നൽകാനോ ഡ്രൈവിങ് സ്കൂൾ ഉടമ തയാറായില്ലെന്നായിരുന്നു പരാതി.