ദോഹ: ഖത്തറിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിൽ ശമ്പളം നൽകാത്തതിനെ തുടർന്ന് പ്രവാസി തൊഴിലാളികൾ പ്രതിഷേധിച്ചുവെന്നും പ്രതിഷേധിച്ചവരെ ഖത്തറിൽ നിന്നും നാടുകടത്തിയതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തതു.
കഴിഞ്ഞ 14ആം തീയതിയാണ് അല്‍ ബന്ദാരി ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ദോഹ ഓഫീസിന് മുൻപിൽ മാസങ്ങളായി ശമ്പളം കിട്ടുന്നില്ലെന്ന കാരണത്താൽ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, ഈജിപ്ത്, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ഏകദേശം 60ന് മുകളിൽ പ്രവാസി തൊഴിലാളികള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തിരുന്നുവെന്നും ഇതില്‍ ചിലര്‍ക്ക് ഏഴ് മാസമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
നിരവധി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ചിലരെ നാടുകടത്തുകയും ചെയ്തുവെന്നും എന്നാല്‍ ഇവരുടെ കൃത്യമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടാതെ സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതുകൊണ്ടാണ് ഇവരെ നാട് കടത്തിയതെന്നാണ് സര്‍ക്കാറിന്റെ ഔദ്യോഗിക വിശദീകരണമെന്ന് ബി.ബി.സി. റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശമ്പളം മുടങ്ങിയ തൊഴിലാളികള്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്നും കമ്പനിക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും നിശ്ചിയച്ചിച്ച ദിവസം കഴിഞ്ഞിട്ടും ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കമ്പനിക്കെതിരെ തുടര്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.