മസ്‍കറ്റ്. ഒമാനില്‍ അമിത വേഗത്തില്‍ വാഹനം ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാവുന്ന തരത്തില്‍ പെരുമാറിയതിനാണ് നടപടി. മസ്‍കത്ത് ഗവര്‍ണറേറ്റിലായിരുന്നു സംഭവം.
അമിത വേഗതയില്‍ വാഹനം ഓടിച്ചതിനും അശ്രദ്ധമായും പൊതുജനങ്ങള്‍ക്ക് ഭീഷണിയാവുന്ന തരത്തിലും വാഹനം ഓടിച്ചതിനും മസ്‍കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് ഒരാളെ അറസ്റ്റ് ചെയ്‍തതായാണ് പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. ഇയാള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഒമാനില്‍ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് ഒരുകൂട്ടം പ്രവാസി വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. അല്‍ ദാഹിറ ഗവര്‍ണറേറ്റിലാണ് സംഭവം.
ഏഷ്യക്കാരായ പ്രവാസി വനിതകളാണ് പിടിയിലായതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. എന്നാല്‍ ഇവര്‍ ഏത് രാജ്യക്കാരാണെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.