പ്ര​വാ​സി ക്ഷേ​മ​നി​ധി, നോ​ർ​ക്ക അം​ഗ​ത്വം : പ്ര​ചാ​ര​ണ കാ​മ്പ​യി​നു​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ

മ​സ്ക​റ്റ്. ‘അ​റി​യു​ക അം​ഗ​ങ്ങ​ളാ​വു​ക-​പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഒ​മാ​ൻ ന​ട​ത്തു​ന്ന കാ​മ്പ​യി​ൻ വ്യാ​ഴാ​ഴ്ച ആ​രം​ഭി​ക്കും. പ്ര​വാ​സി ക്ഷേ​മ നി​ധി, നോ​ർ​ക്ക അം​ഗ​ത്വം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്​ കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ളു​ന്ന കാ​മ്പ​യി​നി​ൽ ഒ​മാ​നി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വാ​സി വെ​ൽ​ഫ​യ​ർ പ്ര​വ​ർ​ത്ത​ക​ർ വ​ഴി പ​ര​മാ​വ​ധി പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ക്ഷേ​മ​നി​ധി, നോ​ർ​ക്ക അം​ഗ​ങ്ങ​ളാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഔ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ശേ​ഷം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​വാ​സി വെ​ൽ​ഫ​യ​ർ ഒ​മാ​ൻ പ്ര​സി​ഡ​ന്റ് കെ. ​മു​നീ​ർ നി​ർ​വ​ഹി​ക്കും. ഒ​മാ​ന്റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന 50ല​ധി​കം വ​ള​ന്റി​യ​ർ​മാ​ർ​ക്ക്​ ക്ഷേ​മ​നി​ധി/ നോ​ർ​ക്ക ര​ജി​സ്​​ട്രേ​ഷ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള പ​രി​ശീ​ല​നം ന​ൽ​കും. 60 വ​യ​സ്സി​നു ശേ​ഷം ല​ഭി​ക്കു​ന്ന പ്ര​വാ​സി പെ​ൻ​ഷ​ൻ, മ​ര​ണാ​ന​ന്ത​രം കു​ടും​ബ​ത്തി​നു ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ, ചി​കി​ത്സ സ​ഹാ​യം, വി​വാ​ഹ ധ​ന​സ​ഹാ​യം, സ്വ​യം തൊ​ഴി​ലി​നു​ള്ള സാ​മ്പ​ത്തി​ക സ​ഹാ​യം തു​ട​ങ്ങി നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി​ക​ളി​ൽ ഇ​പ്പോ​ഴും അം​ഗ​ങ്ങ​ളാ​യി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക്​ സൗ​ജ​ന്യ​മാ​യാ​ണ് അം​ഗ​ത്വ ര​ജി​സ്​​ട്രേ​ഷ​ൻ ന​ൽ​കു​ന്ന​തെ​ന്ന് പ്ര​വാ​സി വെ​ൽ​ഫ​യ​ർ വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​സീ​സ് വ​യ​നാ​ട്, അ​ർ​ഷ​ദ് പെ​രി​ങ്ങാ​ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജി​ദ് റ​ഹ്മാ​ൻ, ജ​ന​സേ​വ​ന സെ​ക്ര​ട്ട​റി ഷ​മീ​ർ കൊ​ല്ല​ക്കാ​ൻ എ​ന്നി​വ​ർ അ​റി​യി​ച്ചു.