ദുബൈ വിമാനത്താവളങ്ങളില്‍ സേവനം നല്‍കാന്‍ ഡിനാറ്റയുമായി കൈകോര്‍ത്ത് അല്‍ സഈദി ഗ്രൂപ്പ്

Mr. Anish Malattiri, MD, Al Saeedi Group signs MoU with Mr. Robert Powell, VP dTS offering tyre solutions at airports in Dubai

ദുബായ്.യുഎഇയിലെ പ്രമുഖ ടയര്‍ വിതരണ, സര്‍വീസ് സേവന സ്‌പെഷ്യലിസ്റ്റായ അല്‍ സഈദി ഗ്രൂപ്പ്, ദുബൈ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ ഏവിയേഷന്‍ സര്‍വീസസ് വിഭാഗമായ ഡിനാറ്റയുമായി തന്ത്രപ്രധാനമായ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മള്‍ട്ടി മില്യന്‍ ദിര്‍ഹത്തിന്റെ ഈ കരാറിലൂടെ അല്‍ സഈദി ഗ്രൂപ്പ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡിഎക്‌സ്ബി), ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എയര്‍പോര്‍ട്ട് (ഡിഡബ്ല്യൂസി) എന്നിവിടങ്ങളില്‍ ഡിനാറ്റ ഓപ്പറേറ്റ് ചെയ്യുന്ന 2,300ത്തിലേറെ മോര്‍ട്ടൈസ്ഡ്, 8,300 അണ്‍മോര്‍ട്ടൈസ്ഡ് ആസ്തികള്‍ക്കായി ടയര്‍ വിതരണം, റിപ്പയര്‍, ഫിറ്റിങ് സേവനങ്ങള്‍ എന്നിങ്ങനെ സമ്പൂര്‍ണ ടയര്‍ സൊലൂഷ്യന്‍സ് നല്‍കും.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിനാറ്റ ടെക്നിക്കൽ സർവീസസ് (ഡിറ്റിഎസ്) വര്‍ക്ക് ഷോപ്പിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രാഥമിക ടയർ സ്റ്റോറും അൽ സഈദി കൈകാര്യം ചെയ്യും. വാഹനങ്ങളുടെ ടയർ ഫിറ്റിംഗ്, ടയർ റിപ്പയർ എന്നിവയ്ക്കും വിമാനങ്ങളുടെ ഗ്രൗണ്ട്‌
ഹാന്‍ഡ്ലിങ്, കാര്‍ഗോയും യാത്രക്കാരെയും കൊണ്ടുപോകുന്നതും വരുന്നതും, വിമാനത്തിലെ കാറ്ററിങ് സേവനങ്ങള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്ന ഡിനാറ്റയുടെ മറ്റ് ഉപകരണങ്ങൾക്കും അൽ സഈദിയുടെ ടെക്നിക്കല്‍ സംഘം സേവനങ്ങള്‍ നല്‍കും.

ഡിനാറ്റയുടെ വാഹനങ്ങള്‍ക്ക് ടയറുകള്‍ വിതരണം ചെയ്യുന്നതിലും ദുബൈയിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ആവശ്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഡിനാറ്റയുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അല്‍ സഈദി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അനിഷ് മലറ്റിരി പറഞ്ഞു. ‘ഡിനാറ്റയുമായി 30 വര്‍ഷത്തിലേറെയുള്ള ദീര്‍ഘകാല ബന്ധം ഈ കരാറിലൂടെ ശക്തിപ്പെടും. ദുബൈയിലെ പ്രമുഖ ആഗോള എയര്‍പോര്‍ട്ട് സേവനദാതാക്കളുമായുള്ള കൂട്ടുകെട്ട്, ടയര്‍ സൊലൂഷ്യന്‍സ്, ആഫ്റ്റര്‍ സെയില്‍സ് സര്‍വീസസ് എന്നിവ നല്‍കുന്നതില്‍ യുഎഇയിലെ ഏറ്റവും വിശ്വസ്ത പങ്കാളി എന്ന ഞങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ സഹായിക്കും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ 34 വര്‍ഷങ്ങളായി യുഎഇയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ എന്നിവയുടെ നിയന്ത്രണത്തിലുള്ള വാഹനങ്ങള്‍ക്ക് ലോകമെമ്പാടമുള്ള നിലവാരമുള്ള ടയര്‍ ബ്രാന്‍ഡുകള്‍ നല്‍കുന്നതില്‍ മുന്‍നിരയിലാണ് അല്‍ സഈദി ഗ്രൂപ്പ്. ഞങ്ങളുടെ ഒമ്പത് സര്‍വീസ് കേന്ദ്രങ്ങളിലൂടെ ടെസ്റ്റ് ചെയ്ത ടയറുകള്‍, സേവനങ്ങള്‍ എന്നിവ നല്‍കി കൊണ്ട് ഉപഭോക്താക്കളുടെ പ്രവര്‍ത്തന ചെലവ് കുറയ്ക്കാന്‍ സഹായിക്കാനാണ് ഞങ്ങള്‍ എല്ലായ്‌പ്പോഴും ശ്രദ്ധ നല്‍കുന്നത്’- അദ്ദേഹം വ്യക്തമാക്കി.

തങ്ങളുടെ ഡിറ്റിഎസ് വര്‍ക്ക്‌ഷോപ്പുകളിലെ വിതരണക്കാരിലൊരാളായി അല്‍ സഈദി ഗ്രൂപ്പിനെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് ഡിറ്റിഎസ് വൈസ് പ്രസിഡന്റ് റോബര്‍ട്ട് പോവെല്‍ പറഞ്ഞു. ‘ടയറുകളുടെ തെരഞ്ഞെടുപ്പും അവയുടെ പ്രയോജനക്ഷമതയുമാണ് സുരക്ഷയുടെയും ഞങ്ങളുടെ 2,300 മോര്‍ട്ടൈസ്ഡ്, 8,300 അണ്‍ മോര്‍ട്ടൈസ്ഡ് ആസ്തികളുടെ പ്രവര്‍ത്തന, സാമ്പത്തിക പ്രകടനങ്ങളുടെയും പ്രധാന ഘടകങ്ങള്‍. ഇതിനായി ഒരു വിശ്വസ്ത, തന്ത്രപ്രധാനമായ പങ്കാളിയെ ആശ്രയിക്കേണ്ടത് അനിവാര്യമാണ്’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ സഈദി അവരുടെ സാങ്കേതിക, കൊമേഴ്‌സ്യല്‍ കഴിവ് പ്രകടമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അല്‍ സഈദി ഓട്ടോമോട്ടീവ് ട്രേഡിങും ഡിനാറ്റയും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തിന്റെ തുടര്‍ച്ചയാണ് നിലവിലെ കരാര്‍. യുഎഇയിലെ ഏറ്റവും വലിയ ഇന്‍ഡസ്ട്രിയല്‍ ടയര്‍ വിതരണക്കാരാണ് അല്‍ സഈദി ഗ്രൂപ്പ്. അന്താരാഷ്ട്ര ടയര്‍ ബ്രാന്‍ഡുകളുടെ യുഎഇയിലെ വിതരണക്കാര്‍ കൂടിയാണ് കമ്പനി.