ഡിജിറ്റൽ നയം പ്രോത്സാഹിപ്പിക്കാനൊരുങ്ങി ഒമാൻ

മസ്‌കറ്റ്. ദേശീയ ഡിജിറ്റൽ ആക്‌സസ് പോളിസി സംബന്ധിച്ച രാജ്യത്തിൻറെ പുതിയ കാഴ്ച്ചപ്പട് സർക്കാർ വകുപ്പുകൾക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രോത്സാഹനം നല്കാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയം  മന്ത്രിതല സർക്കുലറിൽ നിർദ്ദേശിച്ചു.

വികലാംഗർക്കും പ്രായമായവർക്കും ന്യായമായ ജീവിത അവസരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ലഭ്യമാക്കുന്ന സേവനങ്ങളിലേക്ക് സൗജന്യ ആക്‌സസ് ഉണ്ടെന്നും ഉറപ്പാക്കാൻ സർക്കാർ സ്വകാര്യ സേവന ദാതാക്കൾ ശ്രമിക്കണമെന്ന് അധികൃതർ അവശ്യപെട്ടു.

ബന്ധപ്പെട്ട പൊതു-സ്വകാര്യ സ്ഥാപനങ്ങളും അവരുടെ വെബ്‌സൈറ്റുകൾ ആഗോള ഡിജിറ്റൽ ആക്‌സസ് മാനദണ്ഡങ്ങൾക്ക് തുല്യമായി അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.

സുൽത്താനേറ്റിലെ നാഷണൽ ഡിജിറ്റൽ ആക്‌സസ് പോളിസി, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വ്യക്തികൾക്കും വളരെ എളുപ്പത്തിലും ഉപയോഗിക്കാൻ കഴിയുന്നതും സാങ്കതിയകമായ പ്രയോജനം നേടാനും പുതിയ ഡിജിറ്റൽ നയം കഴിയുമെന്ന് മാത്രാലയ അധികൃതർ പ്രതീക്ഷിക്കുന്നു.