മസ്കറ്റ്. കനത്ത ചൂട് പരിഗണിച്ച് തൊഴിലാളികൾക്ക് ആശ്വാസം നൽകാൻ മന്ത്രാലയം പ്രഖ്യാപിച്ചിരുന്ന ഉച്ചവിശ്രമം അവസാനിച്ചു. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ച് തൊഴിൽ മന്ത്രാലയം ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ ഉച്ചക്ക് 12.30 മുതൽ 3.30 വരെയായിരുന്നു വിശ്രമം നൽകിയിരുന്നത്. ഉച്ചവിശ്രമം കമ്പനികൾ നടപ്പാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി അധികൃതർ പരിശോധനയും നടത്തിയിരുന്നു. ചില കമ്പനികൾക്കെതിരെ നടപടികൾ എടുക്കുകയും ചെയ്തിരുന്നു. നിരവധി കമ്പനികളിലാണ് അധികൃതർ പരിശോധന നടത്തിയത്. മധ്യാഹ്ന അവധി നടപ്പാക്കാൻ തൊഴിൽ സ്ഥാപനങ്ങളുടെയും കമ്പനികളുടെ സഹകരണം ബന്ധപ്പെട്ടവർ തേടിയിരുന്നു. വിശ്രമസമയം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ പരാതി നല്‍കുന്നതിന് സംവിധാനം ഒരുക്കിയിരുന്നു.