മസ്കറ്റ്. ഖസബ്, ബുഖാ, റാസൽ ഹട്ട് എന്നിവിടങ്ങളിലെ വിലായത്തുകളിൽ മൽസ്യ മേഖലയ്ക്കായി 5.7 മില്യൺ ഒഎംആർ ചെലവിൽ 3 വികസന പദ്ധതികൾ നടപ്പാക്കാൻ കാർഷിക മന്ത്രാലയം ഒരുങ്ങുന്നു. 5.7 മില്യൺ ഒമാനി റിയാലിൽ അധികം ചിലവിൽ ആണ് പദ്ധതി വരുന്നത്. കാർഷിക, മത്സ്യബന്ധന സമ്പത്ത്, ജലവിഭവ മന്ത്രാലയം എന്നിവ ഏകോപിപ്പിച്ചായിരിക്കും പദ്ധതി.ഖസബിലെ വിലായത്ത് മത്സ്യ മാർക്കറ്റ് സമുച്ചയം സ്ഥാപിക്കുന്നതും ഇതിൽ ഉൾപെടും , ബുഖയിലെ വിലായത്തിലെ ബ്രേക്ക്വാട്ടർ, റാസൽ ഹദ്ദിലെ മത്സ്യത്തൊഴിലാളികളുടെ കാര്യശേഷി വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും ഇതിൽ ഉൾപെടും.