“നീതിക്ക് നിരക്കാത്ത എയർ ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുക”: ബഹ്‌റൈൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം

Vidya venu

ബഹ്‌റൈൻ:സർക്കാരുകളുടെ മൗനനാവാദത്തോടെ പ്രവാസികളെ പിഴിയുന്ന വിമാന ടിക്കറ്റ് നിരക്കുകൾ എത്രവേഗം അധികാരികൾ പുനഃപരിശോധിക്കണമെന്ന് ബഹറിൻ ഇന്ത്യ എജുക്കേഷൻ കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു.വേനൽ അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്കും കുടുംബങ്ങൾക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. കുത്തനെയുള്ള വിമാന ടിക്കറ്റ് വർദ്ധനവ് മാത്രമല്ല അനുദിനം ടിക്കറ്റ് നിരക്ക് കുതിച്ചുയരുകയാണ്.പ്രവാസികൾക്ക് സഹായകരമായ നിലപാടുകൾ സർക്കാരുകൾ എടുക്കണമെന്ന് പ്രസിഡണ്ട് അലക്സ് ബേബി ആവശ്യപ്പെട്ടു.വേനലവധിക്ക് ഗൾഫിൽ സ്കൂളുകൾ അടച്ചതോടെ വൺവേ ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് പോയവരാണ് തിരിച്ചുപോരാനാവാതെ കുടുങ്ങിയിട്ടുള്ളതെന്ന് തുടർന്നു സംസാരിച്ച ചെയർമാൻ ശ്രീ.സോവിച്ച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. അടുത്താഴ്ച പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കേ പ്രവാസി വിദ്യാർത്ഥികൾ വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവുമൂലം വലിയ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന്അജിത്ത് കണ്ണൂർ പറഞ്ഞു.അവധി കഴിഞ്ഞ് നാട്ടിൽ നിന്നും തിരിച്ചെത്തുന്ന ഒരാൾക്ക് മിനിമം ₹50,000 രൂപയെങ്കിലും വൺവേ ടിക്കറ്റിന് കൊടുക്കേണ്ട ദുരവസ്ഥയെ തിരിച്ചറിഞ്ഞ് എത്രയും വേഗം സർക്കാരുകൾ ഇടപെടണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.പ്രസിഡണ്ട് അലക്സ് ബേബി അധ്യക്ഷത വഹിച്ച യോഗത്തിൽ,ചാൾസ്ആലുക്ക സ്വാഗതവും സിബി കൈതാരത്ത് നന്ദിയും പറഞ്ഞു.