ബഹ്റൈൻ : ഇന്ത്യൻ ബാഡ്മിന്റൺ താരം പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തിൽ ദുബൈയിൽ പ്രവർത്തിക്കുന്ന ഗൾഫ് ബാഡ്മിന്റൺ അക്കാദമി ബഹ്റിനിൽ പ്രവർത്തനം ആരംഭിക്കുന്നു.ബഹ്റൈൻ ഇന്ത്യൻ ക്ലബുമായി സഹകരിച്ചാണ് ബഹ്റൈനിലെ പ്രവർത്തനം നടത്തുന്നതെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം അക്കാദമിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ബാഡ്മിന്റണിൽ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം . മികവ് പുലർത്തുന്ന കുട്ടികൾക്ക് ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് അക്കാദമിയിലും യു.എ.ഇയിലെ ജി.ബി.എ സെന്റർ ഓഫ് എക്സലൻസിലും ഉന്നത പരിശീലനത്തിന് അവസരം നൽകും . ഹൈദരാബാദ് അക്കാദമിയിൽനിന്ന് വിദഗ്ധ പരിശീലനം നേടിയിട്ടുള്ള കോച്ചുമാരാണ് ബഹ്റൈൻ അക്കാദമിയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നത് . ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ.എം. ചെറിയാൻ , ജനറൽ സെക്രട്ടറി സതീഷ് ഗോപിനാഥ്,മാനേജിങ് ഡയറക്ടർ തൗഫീഖ് വലിയകത്ത് തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഗൾഫ് ബാഡ്മിന്റൺ അക്കാദമി ബഹ്റൈനിൽ പ്രവർത്തനം ആരംഭിക്കുന്നു
By: Boby Theveril