മനാമ: ഒമ്പത് വർഷത്തിനുശേഷം ആനന്ദൻ നാട്ടിലെത്തുമ്പോൾ അത് ബഹ്റൈൻ കെ.എം.സി.സിയുടെ ഓണസമ്മാനം കൂടിയാണെന്ന് പറയാം. വീട്ടുകാരും നാട്ടുകാരുമായും അകന്ന് ഒമ്പത് വർഷം ബഹ്റൈനിൽതന്നെ കഴിഞ്ഞ കോഴിക്കോട് വടകര എടച്ചേരി സ്വദേശിയായ ആനന്ദൻ (49) ബുധനാഴ്ച രാവിലെയുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ നാട്ടിലേക്ക് തിരിക്കും.
2001ൽലാണ് ആനന്ദൻ ആദ്യമായി ബഹ്റൈനിൽ എത്തിയത്. പെയിന്‍റിങ് തൊഴിലാളിയായ ഇദ്ദേഹം അച്ഛെന്റ മരണത്തെത്തുടർന്ന് ഒമ്പത് വർഷം മുമ്പാണ് ഒടുവിൽ നാട്ടിലേക്ക് പോയത്. പിന്നീട്, വിവിധ കാരണങ്ങളാൽ ഇദ്ദേഹം നാട്ടിലേക്ക് പോയില്ല. കോവിഡ് കാലത്ത് ജോലി കുറഞ്ഞതോടെ സാമ്പത്തിക പ്രയാസവും നേരിട്ടു. വിസയുടെയും പാസ്പോർട്ടിെന്റയും കാലാവധി കഴിഞ്ഞതും പ്രശ്നമായി.ആനന്ദനെ നാട്ടിലയക്കാൻ നാട്ടിലും ബഹ്‌റൈനിലുമുള്ള സാമൂഹ്യ പ്രവർത്തകരുടെയും, സംഘടനകളുടേയുമൊക്കെശ്രമങ്ങൾ വിജയിച്ചതുമില്ല,ഈ സാഹചര്യത്തിലാണ് ബന്ധുക്കൾ കെ.എം.സി.സി ബഹ്റൈൻ നാദാപുരം മണ്ഡലം കമ്മിറ്റിയുമായി ബന്ധപ്പെടുന്നത് വി ഷയം ഏറ്റെടുത്തകമ്മറ്റി ജോ:സെക്രട്ടറി മാരായ മുഹമ്മദ് ചെറുമോത്തിനെയും മുജീബ് റഹ്മാനെയും ഇദ്ദേഹത്തിെന്റ സഹായത്തിനായി ചുമതല പ്പെടുത്തി,ജില്ലാ പ്രസിഡണ്ട് ഫൈസൽ കോട്ടപ്പള്ളി, മണ്ഡലം ആക്ടിങ് പ്രസിഡന്റ് ലത്തീഫ് വരിക്കോളി, ജനറൽ സെക്രട്ടറി നൗഷാദ് വാണിമേൽ, ട്രെഷറർ സുബൈർ കളത്തിക്കണ്ടി ഓർഗനൈസിങ് സെക്രെട്ടറി ശൗകത്ത് കൊരങ്കണ്ടി, സഹീർ എടച്ചേരി, കുടുംബം കുഞ്ഞബ്ദുള്ള നേതൃത്വം നൽകി കെ.എം.സി.സി സംസ്ഥാന, ജില്ലാ ഭാരവാഹികളുടെ സഹായത്തോടെ ഇദ്ദേഹത്തിനാവശ്യമായ യാത്ര രേഖകളെല്ലാം ശരിയാക്കി. വിമാന ടിക്കറ്റും മണ്ഡലം കമ്മിറ്റി എടുത്തുനൽകി.
ദീർഘകാലത്തിനുശേഷം നാട്ടിലേക്ക് തിരിച്ചുപോകുമ്പോൾ കെ.എം.സി.സി പ്രവർത്തകരുടെ സഹായത്തിന് ആനന്ദൻ ഹൃദയം നിറഞ്ഞ് നന്ദി പറയുന്നു. കേരളം ആഘോഷത്തിലമരുന്ന തിരുവോണത്തലേന്ന് തന്നെ ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ കഴിഞ്ഞതിെന്റ ആഹ്ലാദത്തിലാണ് കെ.എം.സി.സി പ്രവർത്തകർ.