ഓ മില്യണയറിന്റെ ബ്രാൻഡ് അംബാസിഡർ ശ്വേത മേനോൻ, ആവേശെജ്വ സ്വീകരണകങ്ങൾ ഏറ്റുവാങ്ങി മസ്ക്കറ്റിലെത്തി

മസ്കറ്റ്. ഹരിത ഒമാൻ എന്ന ആശയം ഉയർത്തിപിടിക്കുന്ന ഓ മില്യണയറിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയായ ശ്വേത മേനോൻ ഓ മില്യണയറിന്റെ പ്രചരണാർത്ഥം മസ്ക്കറ്റിലെത്തി .. മസ്ക്കറ്റിലെത്തിയ ശ്വേത മേനോൻ മാധ്യമങ്ങുമായി ഷെറാട്ടൺ ഹോട്ടലിൽ കൂടിക്കാഴ്ച നടത്തി .. ഏതു മില്യനെയർ സംരംഭങ്ങളെയും പിന്തുണക്കുന്ന മലയാളികളാണ് ഒമാനിലെ ഓ മില്യണയറിന്റെ ഹരിത ഒമാൻ പക്‌തദികളിൽ കൂടുതൽ ഭാഗവാക്കാകുന്നതെന്നും അവർ പറഞ്ഞു..ഈ സംരംഭത്തിന്റെ ഹരിത അംബാസഡറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ലോകത്തിന്റെ ഉത്തരവാദിത്തമുള്ള ഒരു പൗരനെന്ന നിലയിൽ, അടുത്ത തലമുറയ്ക്ക് ആരോഗ്യകരമായ ഒരു ലോകം അവകാശമാക്കാനുള്ള നിലപാട് സ്വീകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ഒയാസിസ് പാർക്ക് 1,200 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിക്കുകയും 60 ദശലക്ഷം മരങ്ങൾക്ക് ആതിഥ്യമരുളുകയും ചെയ്യും. ഒയാസിസ് പാർക്ക് പൂർണ്ണമായി വികസിച്ചുകഴിഞ്ഞാൽ, ഏകദേശം 1,440,000 ടൺ CO2 കുറയ്ക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ഒമാനിലെ മൊത്തം വാർഷിക CO2 ഉദ്‌വമനം കുറയാനും ഇത് സാക്ഷ്യം വഹിക്കും.