മനാമ: ഗൾഫ് രാജ്യങ്ങളിലെ അറിയപ്പെടുന്ന ഹിപ്പോപ് ഡാൻസേർസിനെ ഉൾപ്പെടുത്തി ബഹ്റൈനിൽ നടന്ന ഗൾഫ് ഓൾ സ്റ്റയിൽ ഡാൻസ് മത്സരത്തിൽ ബഹ്റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറ ആർട്സ്സെന്ററിലെ ഹിപ്പോപ് മാസ്റ്റർ വൈഭവ് ദത്ത് ഒന്നാമനായി. ഗൾഫ് നാടുകളിൽ നിരവധിതവണ ചാമ്പ്യൻ മാരായ പതിനഞ്ചോളം പ്രശസ്തരെ പിന്നിലാക്കിയാണ് വൈഭവ് ദത്ത് ഈ നേട്ടം കൈവരിച്ചത്. ബഹ്റൈനിലും മറ്റു ഗൾഫു നാടുകളിലുമായി നൂറുകണക്കിന് വേദികളിൽ ഹിപ്പോപ് ഡാൻസ് അവതരിപ്പിച്ചു ശ്രെദ്ധേയനാണ് ഈ ചെറുപ്പക്കാരൻ. എസ് ടി സി ടെലികമ്മ്യുണിക്കേഷനടക്കം ബഹ്റൈനിലെ നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ പരസ്സ്യങ്ങളിൽ വൈഭവ് ദത്ത് അഭിനയ തിളക്കത്തിൽ ശ്രെദ്ധേയനാണ്. ഇന്ത്യ,ഇറ്റലി,ഫിലിപ്പെയിൻ,അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും അഞ്ചു വർഷത്തോളമായി ഹിപ്പോപ് ഡാൻസ് പഠിച്ചുകൊണ്ടിരിക്കുന്ന വൈഭവ് ദത്ത് പത്തുവർഷത്തോളം ബഹ്റൈൻ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിയായിരുന്നു. പ്രശസ്ത സ്റ്റേജ് ഷോ സംഘടകനായ മനോജ് മയ്യന്നൂരിന്റെയും സ്മിതയുടെയും മകനായ വൈഭവ് ദത്തിന് ഹിപ്പോപ്പ് രംഗത്ത് ഗൾഫിൽ നിരവധി ശിഷ്യൻമാരുണ്ട്. ജേഷ്ഠൻ വൈഷ്ണവ് ദത്ത് ബഹറിനിൽ അറിയപ്പെടുന്ന ഡാൻസറും മോഡലുമാണ്.