പ്രവാസികള്‍ക്ക് പൂര്‍ണ പരിരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും

ദുബായ്. നാട്ടിലേക്ക് വിളിക്കാൻ യുഎഇയിൽ അനുവദനീയമായ ഏഴ് ആപ്പുകൾ ഇവയൊക്കെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നോര്‍ക്കയെന്ന് (norka roots) ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. വിദേശത്തുള്ള മലയാളികള്‍ക്കും അവരുടെ നാട്ടിലുള്ള കുടുംബം, വീട്, സ്ഥാവരജംഗമ സ്വത്തുക്കള്‍ എന്നിവയ്ക്കടക്കം ഉള്‍പ്പെടുന്നതാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതി. കുടുംബനാഥന്‍ വിദേശത്തും കുടുംബം നാട്ടിലുമാകുമ്പോള്‍ ഇരുകൂട്ടര്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പുവരുത്തുന്ന ഇന്‍ഷുറന്‍സാണ് നോര്‍ക്ക കൊണ്ടുവരുന്നത്. പ്രകൃതിക്ഷോഭം അടക്കമുള്ള ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രവാസികളുടെ വീടുകള്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ കൊണ്ടുവരും. കൂടാതെ പ്രവാസിയായ പിതാവ് മരിക്കുമ്പോള്‍ മക്കളുടെ വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രത്യേക ഇന്‍ഷുറന്‍സ് എന്നിവയടക്കമുള്ള പ്രവാസി പരിരക്ഷയാണ് നോര്‍ക്ക ലക്ഷ്യമിടുന്നതെന്ന് ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. ഈവര്‍ഷംതന്നെ ഇന്‍ഷുറന്‍സ് നടപ്പാക്കാനുള്ള പണിപ്പുരയിലാണ് സര്‍ക്കാര്‍. നാട്ടിലെ ആശുപത്രികളുമായി സഹകരിച്ചായിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മെഡിസെപ് മാതൃകയിലായിരിക്കും ആരോഗ്യ ഇന്‍ഷുറന്‍സ് കൊണ്ടുവരുക.