മനാമ. പരസ്പര സ്നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും കുടുംബ ബന്ധങ്ങൾ ദൃഡമാക്കാൻ പ്രവാസികൾ ശ്രമിക്കണമെന്ന് പ്രശസ്ത മോട്ടിവേറ്ററും ഫാമിലി കൗൺസിലിംഗ് വിദഗ്ദനുമായ ഡോ: സുലൈമാൻ മേല്പത്തൂർ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധത ഉള്ള നേതാക്കൾ സൃഷ്ടിക്കപ്പെട്ടതിൽ കുടുംബിനികൾക്ക് വലിയ പങ്കുണ്ട്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾക്ക് അവരുടെ ഭാര്യയുടെ പിന്തുണയും മൌലാന അബുൽ ഹസൻ അലി നദ്‌വിയെ
രൂപപ്പെടുത്തുന്നതിൽ അദേഹത്തിന്റെ മാതാവിന്റെ പങ്കും നിർണ്ണായകമായിരുന്നു. കെഎംസിസിയിൽ അടക്കമുള്ള പൊതു പ്രവർത്തകർക്ക് എന്നും സപ്പോർട്ടും സഹകരണവും നൽകുന്നത് കുടുംബിനികൾ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെഎംസിസി ബഹ്‌റൈൻ മനാമ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇമ്പമുള്ള കുടുംബം എന്ന വിഷയത്തെ ആസ്‌പദമാക്കി നടത്തിയ കുടുംബ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കെഎംസിസി പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു.ദൈവത്തിന്റെ സൃഷ്ടിയിൽ ഏറ്റവും മനോഹരമായ വിവാഹബന്ധത്തിന്റെ വിജയം സദൃഢമായ കുടുംബം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നമ്മുടെ മക്കൾ വഴിപിഴച്ചവരായി പോകുന്നതിന്റെ പ്രധാന കാരണം ഇമ്പമുള്ള കുടുംബത്തിന്റെ അപര്യാപ്തതയാണെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളുടെ ശൈശവദിശയിൽ തന്നെ അവരെ കുടുംബ ബന്ധത്തിന്റെ മാഹാത്മ്യം പറഞ്ഞു പഠിപ്പിക്കേണ്ടതുണ്ടെന്ന് അദ്ദേഹം സമർത്തിച്ചു.സംസ്ഥാന ട്രഷറർ റസാഖ് മൂഴിക്കൽ അദ്ദേഹത്തെ ഷാൾ അണിയിച്ചു കൊണ്ട് ആദരിച്ചു മറ്റു നേതാക്കളായ കുട്ടുസ മുണ്ടേരി , ശംസുദ്ധീൻ വെള്ളിക്കുളങ്ങര , എ പി ഫൈസൽ , സലിം തളങ്കര , ഷാഫി പാറക്കട്ട , റഫീഖ് തോട്ടക്കര , എം എ റഹ്‌മാൻ , അസ്‌ലം വടകര , നിസാർ ഉസ്മാൻ , ഷാജഹാൻ സീനിയർ നേതാക്കളായ എസ് വി ജലീൽ , വി എച്ഛ് അബ്ദുല്ല എന്നിവർ സന്നിഹിതരായിരുന്നു ആക്ടിങ് ജനറൽ സെക്രട്ടറി ഒ കെ കാസിം സ്വാഗതവും, ഓർഗനൈസിംഗ് സെക്രട്ടറി കെ പി മുസ്തഫ നന്ദിയും പറഞ്ഞു.