ബഹ്റൈൻ : സാമ്പത്തിക അസമത്വത്തിനെതിരെയും, സാമൂഹിക ധ്രുവീകരണത്തിനെതിരെയും, രാഷ്ട്രീയ സംഘർഷങ്ങൾക്കെതിരെയും രാഹുൽ ഗാന്ധി എം പി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐ വൈ സി സി ബഹ്റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച്ച (15/09/2022) വൈകിട്ട് 8 മണിക്ക് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുന്നു. മനാമ കെ സിറ്റി ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് ബഹറിനിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.