മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരത്തിൽ 2021-22 കാലയളവിൽ 54 ശതമാനം വളർച്ച കൈവരിച്ചതായി അധികൃതർ പറഞ്ഞു . ട്രേഡ് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യയും ബഹ്റൈനിലെ ഇന്ത്യൻ എംബസിയും ഒന്നിച്ചു നടത്തിയ ഇന്ത്യ-ഗൾഫ് ബയർ സെല്ലർ മീറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനാമ ഇന്റർകോണ്ടിനന്റൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ ഇന്ത്യ സൊസൈറ്റി ചെയർമാൻ അബ്ദുൽറഹ്മാൻ ജുമയും പങ്കെടുത്തു .കൂടാതെ ഇന്ത്യൻ ഭക്ഷ്യ, പാനീയ രംഗത്തെ 13 പ്രമുഖ കയറ്റുമതിക്കാരും ബഹ്റൈനിലെ റീട്ടെയ്ൽ,ഇറക്കുമതി, വിതരണ രംഗത്തെ 45 പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.1.65 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് 2021-22കാലയളവിൽ ഉണ്ടായത് . ഉഭയകക്ഷി വ്യാപാരത്തിൽ കുടുതലും ഭക്ഷ്യ, കാർഷികോൽപന്നങ്ങളാണ്.ബഹ്റൈനിലെക്ക് ഭക്ഷ്യഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഉയർന്ന ഗുണുമേൻമയും ന്യായ വിലയുമാണ് ഇതിന് കാരണം.ബഹ്റൈന്റെ ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ പങ്കാളിയാകാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത അംബാസഡർ പീയൂഷ് ശ്രീവാസ്തവ വ്യക്തമാക്കി.