ദുബൈ : ദുബായിൽ നടക്കുന്ന ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നിയമനടപടിക്രമങ്ങൾ വേഗത്തിൽ പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം അധികൃതർ നടപ്പിലാക്കുന്നത്. പുതിയ സംവിധാനം നടപ്പിലാക്കുന്നത്തോടെ പോലീസ് എത്തുന്നതുവരെ കാത്തുനില്‍ക്കുകയോ പൊലീസ് സ്റ്റേഷനിലേക്ക് നേരിട്ട് എത്തുകയോ ചെയ്യേണ്ട ആവിശ്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി . ദുബായ് നൗ മൊബൈൽ ആപ്പിലെ വെഹിക്കിൾസ് ആൻഡ് സെക്യൂരിറ്റി സര്‍വീസസിലാണ് ഇതിനുള്ള സൗകര്യം നൽകിയിരിക്കുന്നത് .പുതിയ സംവിധാനം നടപ്പിലാക്കുന്നത്തോടെ ചെറിയ അപകടങ്ങൾക്ക് വാഹന ഉടമകൾക്ക് പൊലീസ് വരുന്നതു വരെ കാത്തിരിക്കാതെ തന്നെ ചെറിയ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂര്‍ത്തീകരിക്കാനാകും.ആപ്പിൽ ഫോട്ടോ സഹിതം ഉള്ള വിവരങ്ങൾ അപ്ലോഡ് ചെയ്യാനാവും.നേരിട്ട് പോലിസ് സ്റ്റേഷനിൽ ഹാജരാകേണ്ട ആവശ്യവും ഇല്ല.ആപ് സ്വമേധയാ തന്നെ ജിപിഎസ് സഹായത്തോടെ ഉപയോക്താവിന്റെ സ്ഥാനം മനസിലാക്കും. ചെറിയ വാഹനാപകടങ്ങൾ മൂലം വലിയ ഗതാഗതക്കുരുക്കുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും പുതിയ സേവനം സഹായിക്കുമെന്നും വിലയിരുത്തപെടുന്നു.
അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ ഇ-മെയിലിലൂടെയോ ടെക്സ്റ്റ് മെസ്സേജിലൂടെയോ പോലീസിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കാനും ഇതുമൂലം സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.