ഇന്ത്യൻ സോഷ്യൽ ഫോറം അവാർഡുകൾ പ്രഖ്യാപിച്ചു

Vidya venu

മനാമ : സമൂഹത്തിലെ വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവർക്ക് ഇന്ത്യൻ സോഷ്യൽ ഫോറം നൽകുന്ന അവാർഡിന് ഈ വർഷം അർഹരായവരെ പ്രഖ്യാപിച്ചു.വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ഉള്ള ബെസ്റ്റ് എഡ്യൂക്കേഷനിസ്റ്റ് അവാർഡിന് ഡോക്ടർ മുസ്‌തഫ റസാ റബ്ബാനി (ബീഹാർ) അർഹനായി.സാമൂഹിക രംഗത്തെ മികച്ച പ്രവർത്തകനുള്ള ബെസ്റ്റ് സോഷ്യൽ വർക്കർ അവാർഡിന് ജവാദ് പാഷ (കർണ്ണാടക) അർഹനായി.മാനുഷിക കാരുണ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിന് ഉള്ള ബെസ്റ്റ് ഹുമാനിറ്റേറിയൻ അവാർഡിന് സാബു ചിറമ്മേൽ ലും ഫൈസൽ പറ്റാണ്ടിയിലും (കേരള )അർഹരായി.മികച്ച എഴുത്തുകാരൻ ഉള്ള ബെസ്റ്റ് റൈറ്റർ അവർഡിന് അബ്ദുൽ ഖയ്യും (തമിഴ് നാട് ) അർഹനായി.മികച്ച സംരംഭകൻ ഉള്ള ബെസ്റ്റ് എന്റെർപ്രെണർ അവാർഡിന് റിയാസ് ബി കെ (കർണാടക) അർഹനായി.ഇന്ത്യൻ സോഷ്യൽ ഫോറം നടത്തി വരുന്ന സ്വാതന്ത്ര ദിന ആഘോഷങ്ങളുടെ സമാപന ദിവസമായ സെപ്റ്റംബർ 16 ന് അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് ഇവർക്കുള്ള പുരസ്‌കാരദാന ചടങ്ങ് നടക്കും. ഈ ധന്യ മുഹൂർത്തത്തിലേക് മുഴുവൻ പ്രവാസി സമൂഹത്തെയും സ്വാഗതം ചെയ്യുന്നു എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മറ്റി പ്രസിഡന്റ്‌ അലിഅക്ബർ ഉം ജനറൽ സെക്രട്ടറി റെഫീഖ് അബ്ബാസും പത്രപ്രസ്താവനയിൽ അറിയിച്ചു.