സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ് ആയ സൗദി ജർമൻ ഹോസ്പിറ്റലിന്റെ ദമ്മാം ബ്രാഞ്ചിൽ ഓണാഘോഷം സംഘടിപ്പിച്ചു.

DESK@SAUDI ARABIA

സൗദി :ഹോസ്പിറ്റലിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫോറം ആണ് ഓണം 2022 എന്ന് പേരിട്ട വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.സെപ്റ്റംബർ 9 വെള്ളിയാഴ്ച വൈകീട് 5 മണിക്ക് തുടങ്ങിയ ഓണാഘോഷ പരിപാടികൾ രാത്രി വൈകിയാണ് അവസാനിച്ചത്.ഹോസ്പിറ്റൽ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ dr. അഹമ്മദ് ഷിഹാത്ത ഉത്‌ഘാടനം നിർവഹിച്ച ചടങ്ങിൽ ചീഫ് നഴ്സിങ് ഓഫീസർ ശബാബ് ഒതൈബി മുഖ്യപ്രഭാഷണം നടത്തി. സൗദി അറേബ്യയുടെ വിഷൻ 2030 യുടെ ഭാഗമായി വിവിധ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദബന്ധങ്ങൾ ദൃഢമാക്കുന്നതിനു ഇത്തരം സാംസ്കാരിക പരിപാടികളിലൂടെ സാധിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. മാത്രവുമല്ല ഇന്ത്യയുമായി പ്രത്യേകിച്ചും കേരളവുമായി സൗദി അറേബ്യക്കുള്ള ബന്ധങ്ങൾ എക്കാലവും മികച്ചതായിരുന്നു എന്നും അദ്ദേഹം കൂട്ടിചേർത്തു.
നഴ്സിങ് സൂപ്പർവൈസർ ജെസി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ dr. ചന്ദൻ കുമാർ, മിസ്. അസ്മ, മിസ് സന, തുടങ്ങിയവർ സംസാരിച്ചു.ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ആയ അലീന അന്ന വർഗീസ്, അബിഗെയ്ൽ ജെസ് വർഗീസ് തുടങ്ങിയവർ അവതാരകരായെത്തിയ ഓണാഘോഷത്തിനു ചങ്ങാതിക്കൂട്ടം’ അവതരിപ്പിച്ച തിരുവാതിരക്കളിയോടെ കലാപരിപാടികൾക്ക് തുടക്കമായി.അയ്ഡ തോമസും സംഘവും അവതരിപ്പിച്ച ഓണപ്പാട്ട്, ദൃശ്യ വിനു ദർശന വിനു എന്നീ കൊച്ചു കൂട്ടുകാരികളുടെ സിനിമാറ്റിക് ഡാൻസ് എന്നിവ കലാ പരിപാടികൾക്ക് മികച്ച തുടക്കം നൽകി.ഓണാഘാങ്ങളിൽ അനിവാര്യമായ ഓണക്കളികൾക്ക് ആതിര കെ.ബിയും കൂട്ടുകാരും നേതൃത്വം നൽകി. കസേരകളി, സുന്ദരിക്ക് പൊട്ടുതൊടൽ, സൂചിയും നൂലും, നാരങ്ങാ സ്പൂൺ തുടങ്ങിയ തനിനാടൻ ഓണക്കളികൾ വളരെ ആസ്വാദ്യകരമായി.ജിൻഷാ ഹരിദാസ്, ജസീർ കണ്ണൂർ, ഷഹിർഷാ കൊല്ലം എന്നിവരുടെ സംഗീത വിരുന്നിൽ അറബിക്, ഹിന്ദി, മലയാളം പാട്ടുകൾ കൊണ്ട് ഹൃദ്യമായി.തുടർന്നും ഹോസ്പിറ്റൽ നഴ്സിങ് വിഭാഗം കൂട്ടുകാരുടെ സോളോ ഡാൻസുകൾ, ക്ലാസിക്കൽ ഡാൻസുകൾ തട്ടുപൊളിപ്പൻ ഗ്രൂപ് ഡാൻസുകൾ, ഓണപാട്ടുകൾ എന്നിവയാൽ സമ്പന്നമായ വൈവിധ്യങ്ങളായ ഓണപരിപാടികൾ ആസ്വാദകരുടെ മനം കവർന്നു.നാനാവിഭാഗം രാജ്യക്കാർ പങ്കെടുത്ത പരിപാടിയിൽ മാവേലി മന്നന്റെ അപ്രതീക്ഷിത സന്ദർശനം മറ്റുള്ളവരിൽ കൗതുകവും ആഹ്ലാദവും ഉളവാക്കി.തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയിൽ ഇന്ത്യക്കാർക്ക് പുറമെ, സൗദി അറേബ്യാ, ഈജിപ്ത്, ജോർദാൻ, ലെബനോൻ, സുഡാൻ, ട്യൂണിഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപൈൻസ് തുടങ്ങി ഒട്ടനവധി ആളുകൾ പങ്കെടുത്തത് വേറിട്ട ഒരനുഭവമായി. പലർക്കും ഇതൊരു ആദ്യാനുഭവമായിരുന്നു. സൗദി ജർമൻ ഹോസ്പിറ്റലിന്റെ “Caring like Family” എന്ന സ്ലോഗനെ അന്വർത്ഥക്കിയ ചടങ്ങിന് അമൃത വിജയൻ നന്ദി പറഞ്ഞു. ജെസി വർഗീസ്, ശബാബ് അൽ ഒതൈബി, അൻവർ കാക്കി, ജാഫർ പുലാശേരി, ഷാജൻ വർഗീസ്, വിനു കെ ആർ, എന്നിവർ നേതൃത്വം നൽകി.