കുവൈറ്റിൽ വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന

കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. കെ​ട്ടി​ട​ങ്ങ​ൾ​ക്കും യൂ​നി​റ്റു​ക​ൾ​ക്കു​മു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 2022 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്തി​ലെ മൊ​ത്തം കെ​ട്ടി​ട​ങ്ങ​ളു​ടെ എ​ണ്ണം 2,13,000ത്തി​ൽ എ​ത്തി. 2021 ജൂ​ൺ അ​വ​സാ​ന​ത്തി​ൽ 2,09,700 കെ​ട്ടി​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ 12 മാ​സ​ത്തി​നു​ള്ളി​ൽ 1.6 ശ​ത​മാ​നം വ​ള​ർ​ച്ച​നി​ര​ക്കാ​ണ് കൈ​വ​രി​ച്ച​ത്. 2020 ജൂ​ണി​ൽ​നി​ന്ന് 2021 ജൂ​ൺ അ​വ​സാ​ന​ത്തെ വ​ള​ർ​ച്ച​നി​ര​ക്കാ​യ 1.2 ശ​ത​മാ​ന​ത്തേ​ക്കാ​ൾ കൂ​ടു​ത​ലു​മാ​ണി​ത്.

കെ​ട്ടി​ട​ങ്ങ​ളെ വ്യ​ത്യ​സ്ത യൂ​നി​റ്റു​ക​ളാ​യി തി​രി​ച്ച ക​ണ​ക്കു​ക​ളും പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ൽ ല​ഭ്യ​മാ​ണ്. ഇ​ത് 2022 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ 7,64,100 യൂ​നി​റ്റി​ലെ​ത്തി. 2021 ജൂ​ൺ അ​വ​സാ​ന​ത്തെ 7,52,400 യൂ​നി​റ്റു​ക​ളെ അ​പേ​ക്ഷി​ച്ച് 1.6 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. 2011 അ​വ​സാ​നം മു​ത​ൽ 2022 ജൂ​ൺ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മൊ​ത്തം യൂ​നി​റ്റു​ക​ളു​ടെ സം​യു​ക്ത വ​ള​ർ​ച്ച​നി​ര​ക്ക് 2.2 ശ​ത​മാ​നം കൂ​ടി​യ​താ​യും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം, രാ​ജ്യ​ത്ത് മൊ​ത്തം കെ​ട്ടി​ട​ങ്ങ​ളു​ടെ 68.4 ശ​ത​മാ​ന​വും താ​മ​സ​ത്തി​നാ​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

യൂ​നി​റ്റു​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തി​ന്റെ 46.1 ശ​ത​മാ​ന​വും അ​പ്പാ​ർ​ട്മെ​ന്റു​ക​ളാ​ണ്. ഇ​തി​ൽ വീ​ടു​ക​ൾ 21.7 ശ​ത​മാ​ന​വും ക​ട​ക​ൾ 19.7 ശ​ത​മാ​ന​വു​മാ​ണ്. ഈ ​വ​ർ​ഷം ജൂ​ൺ വ​രെ അ​പ്പാ​ർ​ട്മെ​ന്റ്, ഹൗ​സി​ങ് മേ​ഖ​ല മു​ൻ​വ​ർ​ഷ​ത്തേ​തി​ൽ​നി​ന്ന് ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ക​ട​ക​ൾ, അ​പ്പാ​ർ​ട്മെ​ന്റു​ക​ൾ, വീ​ടു​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത വാ​ർ​ഷി​ക വ​ള​ർ​ച്ച​നി​ര​ക്ക് യ​ഥാ​ക്ര​മം 3.1 ശ​ത​മാ​നം, 2.4 ശ​ത​മാ​നം, 1.4 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​ണ്.