സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ,യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2022 ‘ എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഇടവക വികാരി റെവ.ഫാ സാജു പാടാച്ചിറ അധ്യക്ഷനായ പൊതു സമ്മേളനത്തിൽ ട്രസ്റ്റീ ശ്രീ.അനിൽ കുര്യൻ സ്വാഗതം ആശംസിക്കുകയും,ഡോ.സലിം താഹ,ഡോ.ഗിരീഷ് നവത്ത് എന്നിവർ ഓണാശംസകൾ നേർന്നു.കൺവീനർ ശ്രീ സുനിൽ മാത്യു,സെക്രട്ടറി സുനിൽ ഡി ജോർജ് ,വൈസ് പ്രസിഡന്റ് തോമസ് വി ജോഷ്വ,ട്രസ്റ്റീ ശ്രീ നിഖിൽ ജേക്കബ് എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു വിവിധ കല കായിക മത്സരങ്ങളിൽ ഇടവക ജനങ്ങളും കുട്ടികളും പങ്കെടുക്കുകയുണ്ടായി.ശ്രീ ബോസ്കോ, ശ്രീ സാബു ഇവരുടെ ഗാനമേളയും ജോസ് ചാക്കോയുടെ സ്കിറ്റും പരിപാടിക്ക് മിഴിവേകി.വിഭവ സമൃദ്ധമായ ഓണസദ്യയും,മാവേലിയുടെ എഴുന്നള്ളത്തും കൂടി ആയപ്പോൾ പ്രവാസികൾക്ക് നാട്ടിലെ ഓണാഘോഷത്തിന്റെ ഒരു പുത്തൻ ഉണർവ്വ് ലഭ്യമായി. കോറോണക്ക് ശേഷം ആദ്യമായി സംഘടിപ്പിച്ച പൊതുപരിപാടി എന്ന നിലയിൽ ഇടവക ജനങ്ങളുടെ പങ്കാളിത്തത്താലും വൈവിധ്യങ്ങളായ പരുപാടിയാലും പൊന്നോണം 2022 പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി