ബഹ്റൈൻ : അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി അധികൃതർ. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. താമസ രേഖകളില്ലാത്ത നിരവധിപേരെ പിടികൂടിയതായും അധികൃതർ അറിയിച്ചു.നാഷനാലിറ്റി പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) പോലീസുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.തൊഴിൽ മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുവാൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോററ്ററി അടുത്തകാലത്തു പരിശോധന കർശനമാക്കിയിരുന്നു .തൊഴിൽ നിയമലംഘനം തടയുക എന്നതാണ് ഈ പരിശോധനകൊണ്ട് ലക്ഷ്യമാക്കു ന്നത്. വിസ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുക, സി. പി. ആ ർ കാലവധി ശേഷവും പു തുക്കാതിരിക്കുക, തൊഴിൽ വിസയി ൽ പറഞ്ഞിരിക്കുന്ന സ്ഥലത്തല്ലാതെ ജോലി ചെയ്യുക എന്നിവയാണ് പ്രധാനമായും തൊഴിമേഖലയിലെ നിയമലംഘനങ്ങളായി കണക്കാക്കുന്നത് .കഴിഞ്ഞ ദിവസങ്ങളിലായി വിവിധ സ്ഥലങ്ങളി ൽ ന ടത്തിയ പ രിശോധനകളിൽ നി രവധി പേരെ പിടി കൂടുകയും ചെയ്തിരുന്നു .നിയമാനുസൃതമായ രേഖകളില്ലാതെ ഒരാളെക്കൊണ്ട് തൊഴിലെടുപ്പിച്ചാൽ സ്ഥാപന ഉടമ യിൽ നിന്ന് 1000 ദീനാർ പിഴയിടാക്കും . പിടിക്കപ്പെടുന്ന തൊ ഴിലാളിക്ക് പിഴയും അവരെ നാടു ക ടത്തുകയും ചെയ്യും . ബഹ്റൈനിലേ ക്ക് തിരിച്ചുവരാൻ കഴിയാത്ത രീതിയി ലാണ് നാടു കടത്തുക.തൊഴിൽ നിയ മ ലംഘനത്തിന് പിഴ കൊടുക്കാതെ നാട്ടിലേക്ക് പോയാൽ തിരിച്ചു വരു മ്പോൾ വിമാനത്താവളത്തിൽ വെച്ച് പിടിക്കപ്പെടും അവിടെ നിന്ന് ഇവരെ പോലീസിന് കൈയ്യ്മാറുകയും ചെയ്യും . പിന്നീട് ഇവർക്കു പിഴ അട ച്ചു കഴിഞ്ഞാൽ മാത്രമാണ് പുറത്തിറ ങ്ങാൻ കഴിയുക . വിസിറ്റ് വിസയിലുള്ള ഒരാൾ ക്ക് ഇ വിടെ ജോലി ചെയ്യാൻ നിയമം അനുവദിക്കുന്നില്ല. എൽ. എം. ആർ .എ വിസയിലേക്ക് മാറിയാൽ മാത്രമേ ജോലി ചെയ്യാൻ നിയമ പരമായി അനുവാദം ലഭിക്കുകയുള്ളു . ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ പ്രവർത്തനം തുടരുന്ന സ്ഥാപനങ്ങൾക്കും കർശന നിയമ നടപടികൾക്ക് വിധായരാക്കേണ്ടിവരുമെന്നും എൽ എം ആർ എ അധികൃതർ വ്യക്തമാക്കി.
ബഹ്റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തൽ : പരിശോധന ശക്തമാക്കി അധികൃതർ.
By: Boby Theveril