ബഹ്റൈൻ : 2021 സെപ്റ്റംബർ മുതൽ 2022 സെപ്റ്റംബർ വരെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന വിവിധ രാജ്യക്കാരായ 573 പേരെ നാല് ഗവർണറേറ്റുകളിലെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി . പിടിക്കപ്പെട്ടവരെ പിഴയും നാടുകടത്തലും ഉൾപ്പെടെ ഉള്ള ശിക്ഷാ രീതികൾക്ക് വിധേയരാക്കിയതായും
ബന്ധപ്പെട്ടവർ അറിയിച്ചു . ഭിക്ഷാടനം ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പ്രവർത്തനം ശക്തമാക്കും . ഭിക്ഷാടകരെ സഹായിക്കുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് ബന്ധപ്പെട്ടവർ അറിയിപ്പ് നൽകി.