ബഹ്‌റൈൻ എസ്. എൻ. സി. എസ്-ൽ ഓണം – ഗുരു ജയന്തി ദിന ആഘോഷങ്ങൾ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു.

മനാമ: എസ്. എൻ. സി. എസ് “ഓണനിലാവ് – 2022” വിവിധ കലാ – സാംസ്‌കാരിക പരിപാടികളും, ഗുരു ജയന്തി ഘോഷയാത്രയും ഒരുക്കിയ ചടങ്ങിൽ കുടുംബാംഗങ്ങളും അഭ്യുതകാമ്ക്ഷികളുമായ 1000 – ൽ പരം ആളുകൾക്ക് മഹാഓണസദ്യ ഒരുക്കി വിളമ്പിയ ചടങ്ങ് ഭക്തിയാദരപൂർവ്വം പര്യവസാനിച്ചു .
അത്തം മുതൽ 18 ദിവസം നീണ്ടു നിന്ന ഓണം – ഗുരു ജയന്തി ആഘോഷങ്ങൾ 30.08.2022 – ൽ ആക്ടിങ് ചെയർമാൻ . പവിത്രൻ പൂക്കോട്ടി പതാക ഉയർത്തിയ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം ICRF ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ നിർവഹിച്ചു. സമാപന സമ്മേളനം കെ. ജി. ബാബുരാജൻ ഉദ്ഘാടനം ചെയ്തു.
മെഗാമാർട്ട് പർച്ചേസ് മാനേജർ മനോജ് പജറാണി മുഖ്യ അതിഥിയായി. ചടങ്ങിൽ എസ്. എൻ. സി. എസ് ജനറൽ സെക്രട്ടറി . വി. ആർ. സജീവൻ സ്വാഗതവും ചെയർമാൻ സുനീഷ് സുശീലൻ അധ്യക്ഷ പ്രസംഗവും, സന്തോഷ് ബാബു, പവിത്രൻ പൂക്കോട്ടി, ഷാജി കാർത്തികേയൻ, കൃഷ്ണകുമാർ ഡി. തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ടും സംസാരിച്ചു. മനീഷ സന്തോഷ് മുഖ്യ അവതാരകയായ ചടങ്ങിൽ ഓണനിലാവ് 2022 ന്റെ ജനറൽ കൺവീനർ . എം. ടി. വിനോദ്കുമാർ നന്ദിയും പറഞ്ഞു.