മനാമ : ബഹ്റൈനിൽ പാർലമെന്റ് മുൻസിപ്പൽ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . തെ രഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർ പട്ടികയും പ്രസിദ്ധീകരിച്ചു. ഗവർണറേറ്റുകളിലെ സൂപ്പർവൈസറി സെന്ററുകളിലും, vote.bh എന്ന വെബ്സൈറ്റിലും പരിശോധിക്കാം. വോട്ടർ പട്ടികയിലെ തിരുത്തലുകൾക്ക് സെപ്റ്റംബർ 21 വരെ അവസരം നൽകിയിട്ടുണ്ടെന്നും അതികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതിനുശേഷം ഔദ്യോഗിക വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
കോവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യം നൽകുമെന്നും, നവംബർ 12ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സുതാര്യത ഉറപ്പ് വരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.നീതി, ഇസ്ലാമിക് കാര്യ മന്ത്രിയും തെരഞ്ഞെടുപ്പ്
ൽനോട്ട സമിതി അധ്യക്ഷനുമായ നവാഫ് അൽ മാവ്ദ, ഇലക്ഷൻ കമ്മിറ്റി എക്സിക്യുട്ടീവ് ഡയറക്ടർ നവാഫ് ഹംസ എന്നിവർ ഈസ കൾച്ചറൽ സെന്റററിൽ നടന്ന വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.