കുവൈത്ത് : ഫാമിലി വിസയ്ക്കുള്ള മാനദണ്ഡങ്ങൾ കര്‍ശനമാക്കാനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പ്രതിമാസം 800 കുവൈത്ത് ദിനാറിന് മുകളിൽ (ഏകദേശം രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ശമ്പളമുള്ളവര്‍ക്ക് മാത്രമായിരിക്കും ഇനി ഫാമിലി വിസ ലഭിക്കുക.ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ തന്നെ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു .ഫാമിലി വിസിറ്റ് വിസ അനുവദിക്കുന്നത് ജൂൺ മുതൽ ആഭ്യന്തര മന്ത്രാലയം താൽകാലികമായി നിര്‍ത്തിയിരിക്കുകയാണ് .
നിലവിൽ അഞ്ഞൂറു ദിനാര്‍ പ്രതിമാസ ശമ്പളം ഉള്ള പ്രവാസികൾക്ക് ഫാമിലിവിസ നൽകിയിരുന്നു എന്നാൽ അത് 800 ദിനാറായി ഉയർത്തിയിരിക്കുകയാണ് .
ഫാമിലി വിസയ്ക്ക് അപേക്ഷ നൽകുമ്പോൾ അതിനോടൊപ്പം 800 ദിനാറിന് മുകളിൽ ശമ്പളമുണ്ടെന്ന് തെളിയിക്കുന്ന രേഖ ഹാജരാക്കണം . ശമ്പളത്തിന് പുറമേ മറ്റേതെങ്കിലും അധികവരുമാനമുണ്ടെങ്കില്‍ അത് ഫാമിലി വിസ നൽകുന്നതിന്പരിഗണിക്കുകയില്ല എന്നും അധികൃതർ അറിയിച്ചു.