ഒമാനിൽ അക്ബർ ട്രാവൽസിന്റെ നാലാമത്തെ ശാഖ പ്രവർത്തനം ആരംഭിച്ചു

DESK@OMAN

ഒമാൻ :രാജ്യത്തെ പ്രമുഖ ട്രാവൽ ഗ്രൂപ്പായ അക്ബർ ട്രാവൽ​സിന്‍റെ നാലാമത്തെ ബ്രാഞ്ച്​  റൂവിയിൽ  സുൽത്താൻ ഖാബൂസ് മസ്ജിദിനു സമീപം പ്രവർത്തനം ആരംഭിച്ചു . ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ് ഉദ്‌ഘാടനം നിർവഹിച്ചു. വിവിധ എയർലൈൻ  കമ്പനികളുടെ പ്രതിനിധികൾ , ട്രാവൽ ഏജന്റുമാർ , സാമൂഹിക പ്രവർത്തകർ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു . ഇന്‍റർനാഷനൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷനിൽ (അയാട്ട) രജിസ്റ്റർ ചെയ്ത  അക്ബർ ട്രാവൽസിന്‍റെ ഒമാനിലെ നാലാമത്തെ ശാഖയാണിത്​. മസ്കത്തിലും ഗൂബ്രയിലുമാണ് മറ്റുള്ളവ പ്രവർത്തിക്കുന്നത്​. വിപുലീകരണത്തിന്റെ ഭാഗമായി സമീപഭാവിയിൽ ഒമാനിൽ അഞ്ച് പുതിയ ശാഖകൾകുടി തുറക്കുമെന്നും  അക്ബർ ട്രാവൽസിന്​ ലോകമെമ്പാടുമുള്ള 155 ശാഖകളുടെ ആഗോള ശൃംഖലയും മറ്റ് നെറ്റ്‌വർക്ക് സംവിധാനം വഴി ഏറ്റവും വേഗത്തിൽ കുറഞ്ഞ ചിലവിൽ സേവനങ്ങൾ നൽകുന്നതിന് ഒപ്പം ഇന്‍റർനാഷനൽ എയർ ട്രാൻസ്​പോർട്ട്​ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത ശാഖകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ട്രാവൽ ഏജൻസിയാണ്  തങ്ങളെന്നും  അക്ബർ ഗ്രൂപ്പ് ചെയർമാൻ  കെ.വി. അബ്ദുൽ നാസർ പറഞ്ഞു. ഒമാന്റെ  സാമ്പത്തിക വളർച്ചക്ക്​ സഹായകമാകാനായി സ്വദേശി പൗരൻമാർക്ക്​  തൊഴിൽ അവസരങ്ങളും പരിശീലനവും  അക്ബർ ട്രാവെൽസ് നൽകുന്നുണ്ട് ​. വലിയ സാധ്യതകളുള്ള ട്രാവൽ മേഖലയിൽ പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് അക്ബർ ഗ്രൂപ്പിന്‍റെ ലക്ഷ്യങ്ങളിലൊന്നാണെന്ന്​  അക്ബർ ഗ്രൂപ്പ് എക്സിക്യൂട്ടീവ്​ ഡയറക്ടർ  അഷിയ നാസറും പറഞ്ഞു.