ഒമാനിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് വ്യക്തത നൽകി

മസ്‌കത്ത്: കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് സംബന്ധിച്ച് വിശദീകരണവുമായി ഒമാൻ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ സർവീസസ് കമ്പനി (OWSSC). കുപ്പിയിലാക്കാത്ത കുടിവെള്ളത്തിന്റെ ഒമാനി സ്റ്റാൻഡേർഡ് സ്‌പെസിഫിക്കേഷനുകൾക്ക് അനുസൃതമായാണ് വെള്ളത്തിന്റെ ഗുണനിലവാരം എന്ന് കമ്പനി ഉറപ്പുവരുത്തുന്നു. ഇതുസംബഡിച്ചു നിരവധിപേർ ആശങ്ക അറിയിച്ചെന്നും , എന്നാൽ ആശങ്കകൾക്ക് അടിസ്ഥാനം ഇല്ലന്നും “ജലത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട സംശയങ്ങൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. പ്രത്യേക സാങ്കേതിക സംഘം പരിശോധിച്ച് ആവശ്യമായ പരിശോധനകൾ നടത്തുമെന്നും നിലവിൽ ഉപഭോക്താക്കളിൽ എത്തുന്ന വെള്ളം ഒമാൻ സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷൻ അനുസൃതമാണെന്ന് കമ്പനി സ്ഥിരീകരിക്കുന്നു.

ഇക്കാര്യത്തിൽ അംഗീകരിക്കപ്പെട്ട ഉയർന്ന മാനദണ്ഡങ്ങളും സ്പെസിഫിക്കേഷനുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ യോഗ്യതയുള്ള അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് കമ്പനി ഉറപ്പുനൽകുകയും വീടുകളിലെയും സൗകര്യങ്ങളിലെയും ആന്തരിക ജല കണക്ഷനുകളുടെ കാര്യക്ഷമത ഇടയ്ക്കിടെ പരിശോധിക്കാൻ വരിക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. ജലസംഭരണി ആനുകാലികമായി വൃത്തിയാക്കാനും നിർദ്ദേശിക്കുന്നു, ദീർഘകാലത്തേക്ക് ജലം സംഭരിക്കുന്നത് കാരണം ജലത്തിന്റെ ഭൗതിക സവിശേഷതകൾ മാറാൻ സാധ്യത ഉണ്ടെന്നും കമ്പനി ചൂണ്ടിക്കാട്ടി.

എന്തെങ്കിലും അഭിപ്രായങ്ങൾക്കും അന്വേഷണങ്ങൾക്കും, ദയവായി 1442 എന്ന നമ്പറിൽ നേരിട്ട് കോൾ സെന്ററുമായി ബന്ധപ്പെടുക.