ഒമാന്റെ മൊത്തം പൊതുകടം 11.5% കുറഞ്ഞു

മെർവിൻ കരുനാഗപ്പള്ളി

മസ്‌കറ്റ്. 2022 ഓഗസ്റ്റ് അവസാനത്തോടെ സുൽത്താനേറ് ഓഫ് ഒമാന്റെ ആകെ പൊതുകടം 11.5 ശതമാനം കുറഞ്ഞ് 18.4 ബില്യൺ ഡോളറിലെത്തിയതായി ധനമന്ത്രാലയ അണ്ടർസെക്രട്ടറി ഡോ.നാസർ അൽ മവാലി പറഞ്ഞു. 2022 ആദ്യ പകുതിയിൽ 185.8 ശതമാനം വളർച്ചയോടെ 4.71 ബില്യൺ ഒമാനി റിയാൽ ആയി ഉയർന്നു,വ്യാപാരമിച്ചം വർധിച്ചതാണ് സാമ്പത്തിക മുന്നേറ്റത്തിന്റെ കാരണമെന്നും ധനമന്ത്രാലയ അണ്ടർസെക്രട്ടറി പറഞ്ഞു. ഒമാൻ കൈക്കൊണ്ട സാമ്പത്തിക നയങ്ങളുടെ വിജയത്തിന്റെ ഫലമായാണ് ഒമാനി സമ്പദ്‌വ്യവസ്ഥയുടെ പ്രകടനത്തിൽ ഗുണപരമായ പുരോഗതി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവസ്തുക്കളുടെ വിതരണ ശൃംഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ രാജ്യത്തിനായതും പണപ്പെരുപ്പം നിയന്ത്രിക്കാൻ കഴിഞ്ഞതും അടിസ്ഥാന നേട്ടമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2022 ന്റെ രണ്ടാം പകുതിയിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം അതിന്റെ കുതിപ്പ് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും എല്ലാ ആഗോള മാറ്റങ്ങളെയും നേരിടാൻ പ്രാപ്തമായ സാമ്പത്തിക നയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ ഒമാന്റെ ദേശീയ സമ്പദ്‌വ്യവസ്ഥയിലെ നയങ്ങൾ പുനക്രമീകരികരിക്കുകയും നിരീക്ഷിക്കുകയും ചെയ്യനുണ്ട്നന്നും അദ്ദേഹം പറഞ്ഞു.
ണ്ട്നന്നും അദ്ദേഹം പറഞ്ഞു