ദുബായ് : യുഎഇയിൽ തങ്ങളുടേതല്ലാത്ത കളഞ്ഞുകിട്ടിയ വസ്തുക്കൾ കൈവശം വെച്ചാൽ കനത്ത ശിക്ഷ ലഭിക്കുമെന്ന് അധികൃതർ. അങ്ങനെ വസ്തുക്കള കൈവശം വെച്ചാൽ 20,000 ദിർഹം പിഴയും രണ്ട് വർഷം തടവും ലഭിക്കുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നാട്ടിൽ വാഹനമുള്ള പ്രവാസികൾക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 2021-ലെ 31-ാം ഫെഡറൽ ഉത്തരവ് പ്രകാരം നഷ്ടപ്പെട്ടതോ അല്ലെങ്കിൽ ഉപേക്ഷിക്കപ്പെടുന്നതോ ആയ വസ്തുക്കൾ കണ്ടെത്തുന്നയാൾ 48 മണിക്കൂറിനുള്ളിൽ അധികൃതരെ ഏൽപ്പിക്കണം. അല്ലാത്തപക്ഷം അത് ക്രിമിനൽ കുറ്റമാകുമെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു വ്യക്തിക്ക് അവകാശമില്ലാത്ത ഒരു വസ്തുവും സ്വന്തമാക്കുകയോ അത് സ്വന്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൂക്ഷിക്കുകയോ ചെയ്യുന്നവർ യു.എ.ഇ.യിലെ നിയമപ്രകാരം ശിക്ഷിക്കപ്പെടാൻ അർഹരാണെന്നും സമൂഹമാധ്യമങ്ങളിലൂടെ അധികൃതർ അറിയിച്ചിട്ടുണ്ട്.