ആര്യാടൻ മുഹമ്മദ്; ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക: ജിദ്ദ ഒഐസിസി

 

ജിദ്ദ: അനുഭവ സമ്പത്തിന്റെ അതികായകനായ നേതാവായിരുന്നു പ്രഗല്ഭ നിയമസഭാ സാമാജികനായിരുന്ന ആര്യാടൻ മുഹമ്മദ് എന്ന് ഒ ഐ സി സി ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെ നീണ്ട പൊതു ജീവിതത്തിനു വിരാമാമാകുബോൾ നികത്തനാവാത്ത നഷ്ടമാണ് ഉണ്ടായത്. അധികാര രാഷ്ട്രീയം നാടിനും തന്റെ ജനങ്ങൾക്കും എങ്ങിനെ ഗുണകരമായി വിനിയോഗിക്കാം എന്നതിന്റെ പാഠ പുസ്തകമായിരുന്നു. താൻ മന്ത്രിയായിരുന്ന വിവിധ വകുപ്പ്ക്കളുടെ ജനോപകാരപ്രദമായ നിരവധി സംരംഭങ്ങളാണ് നിലബുരിൽ യാഥാർത്ഥ്യമാക്കിയത്. ആർക്കും എന്ത് കാര്യത്തിനും ഏതു സമയത്തും കയറിവരുവാൻ കഴിയുന്ന ഭവനമായിരുന്നു പ്രിയപ്പെട്ട കുഞ്ഞാക്കയുടേത്. പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്ന ആര്യാടൻ ശൈലിയും ഡിപ്ലോമസിയും ഏറെ പ്രശസ്തമായിരുന്നവെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ പകരം വെയ്ക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ യാത്ര ചെയ്തപ്പോൾ ലഭിച്ച അറിവും അനുഭവ സാക്ഷ്യങ്ങളും മറക്കാനാവാത്തതാണെന്നു റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ അനുശോചന കുറിപ്പിൽ അറിയിച്ചു.