ബഹ്റൈൻ : ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹെഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ ബഹറൈനിലെ ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവയുമായി കൂടി നടത്തി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഉഭയകക്ഷി ബന്ധങ്ങളുടെയും സഹകരണത്തിന്റെയും വിപുലമായ തലത്തെ അദ്ദേഹം പ്രശംസിച്ചു. ദേശീയത, പാസ്പോർട്ടുകൾ, റസിഡൻസ് അഫയേഴ്സ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട മേഖലയിൽ സംയുക്ത സഹകരണവും ഏകോപനവും മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറിയും ഇന്ത്യൻ അംബാസഡറും ചർച്ച ചെയ്തു. പൊതു താൽപ്പര്യമുള്ള വിഷയങ്ങളും അവർ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള സൗഹൃദപരമായ സഹകരണത്തിന്റെ പ്രാധാന്യം കൂടിക്കാഴ്ചയിൽ സംസാരമായി