ബഹ്റൈൻ : അറബ് സൈബർ സുരക്ഷ ഉച്ചകോടിക്ക് ബഹ്റൈൻ വേദി ആകുന്നു . കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ ഡിസംബർ ആറു മുതൽ എട്ടു വരെയാണ് സൈബർ സുരക്ഷ ഉച്ചകോടി നടക്കും.സാങ്കേതിക, ടെലികോം രംഗത്ത് സുരക്ഷ ശക്തിപ്പെടുത്താൻ ഇത്തരം ഉച്ചകോടി വഴി സാധിക്കുമെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു . ടെലികോം, സാങ്കേതിക മേഖലയിൽ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കാൻ ബഹ്റൈന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.