മസ്കറ്റ്.ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായവർക്ക് നാട്ടിൽപോകാൻ സഹായ ഹസ്തവുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് ( ജി.കെ.പി.എ). സന്ദർശക വിസയിൽ എത്തി തട്ടിപ്പിനിരയായ ആറു പേര്‍ക്കാണ് മസ്കത്തില്ല്നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകള്‍ ജി.കെ.പി.എയുടെ ഒരു അഭ്യുദയകാംഷി സംഭാവന ചെയ്തത്.
ജനറല്‍ സെക്രട്ടറി സുബൈര്‍ മാഹിന്‍, ജോയന്റ് സെക്രട്ടറി ശിഹാബുദ്ദീന് ഉളിയത്തില്‍, നൗഷാദ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് ടിക്കറ്റുകള്‍ കൈമാറി. സെപ്റ്റംബര്‍ 23ന് ഇവര്‍ നാട്ടിലേക്ക് മടങ്ങി.സുവൈഖിനടുത്ത് ബിദായയിൽ എത്തിയ ഇവര്‍ക്ക് ശമ്പളമോ കൃത്യമായ ഭക്ഷണമോ ഇല്ലാതെ ദുരിതത്തില്‍ കഴിയുകയായിരുന്നു. തിരിച്ചുപോകുന്നതിന് എമിഗ്രേഷനിലെ പിഴയും വലിയൊരു കടമ്പയായിരുന്നു.
ഈ വിഷയത്തില്‍ ഇടപെട്ട ജി.കെ.പി.എ, പ്രസിഡന്റ് മന്മഥന് കൃഷ്ണന് എംബസിയില്‍ നടത്തിയ അഭ്യര്‍ഥന പ്രകാരം പിഴ മുഴുവനായും എംബസി ഏറ്റെടുക്കുകയും അതുവഴി നാട്ടില്‍ പോകാനുള്ള വഴി തെളിയുകയുമായിരുന്നു. സുവൈഖ് യൂനിറ്റ് സെക്രട്ടറി ഷിബു ചുങ്കപ്പള്ളി വഴി സുവൈഖിലെ നാവ സൂപ്പര്‍മാര്‍ക്കറ്റ് ആണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ ലഭ്യമാക്കിയത്.