കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു

സലാല. കൈരളി സലാല ഓണാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കപ്പെട്ടു.വടം വലി മത്സരത്തിൽ കരുതരായ 10 ടീമുകൾ പങ്കെടുത്തു.ലോക കേരള സഭ അംഗം കാരായി പവിത്രൻ ഉദ്ഘാടനം ചെയ്തു.
കൈരളി രക്ഷാധികാരി എ. കെ. പവിത്രൻ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു.വടം വലി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൈരളി സലാലയ്ക്കുള്ള ക്യാഷ് അവാർഡും ട്രോഫിയും അബു തഹനൂൻ എം. ഡി. ഒ. അബ്ദുൽ ഗഫൂറും, മെഡലുകൾ മലബാർ ഗോൾഡ് & ഡയമണ്ട്സ് മാനേജർ ഡെയ്സനും നൽകി.

രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സനായ്യ ടൈഗേസിനുള്ള ട്രോഫിയും ക്യാഷ് അവാർഡും അൽ ബയാദർ എം. ഡി. ഖാസ്മും, മെഡലുകൾ വൈസ് പ്രസിഡൻ്റ് ലത്തീഫും നൽകി.മൂന്നാം സ്ഥാനം കരസ്ഥമാക്കിയ എൽ. സി. സി സലാലയ്ക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും ലുലു അസിസ്റ്റൻ്റ് മാനേജർ ഷെഫീക്ക്, ഡിപ്പാർട്ട്മെൻ്റ് മാനേജർ സാഗർ എന്നിവർ ചേർന്ന് നൽകി.റഫറി ഷിഹാബ് കാളിക്കാവിനുള്ള മൊമൻ്റോ സ്പേർട്സ് ചാർജുള്ള രാജേഷ് പിണറായി, ലിജോ ലാസർ എന്നിവർ ചേർന്ന് നൽകി.

പൂക്കള മത്സരത്തിൻ്റെ ജഡ്ജ്മെൻ്റിനുളള മെമൻ്റോ കൈരളി ജനറൽ സിക്രട്ടരി, പ്രസിഡൻ്റ് രക്ഷാധികാരി എന്നിവർ നൽകി.
കൈരളി പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പന്റെ ആധ്യക്ഷതയിൽ നടന്ന പരിപാടി സ്പോട്സ് ചാർജുള്ള രാജേഷ് പിണറായി, ലിജോ ലാസർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതവും ജോ : സെക്രട്ടറി മൻസൂർ പട്ടാമ്പി നന്ദി പറഞ്ഞു.