മസ്കറ്റ് . യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ഒമാന്റെ ഊഷ്മള സ്വീകരണം. ഒമാൻ റോയൽ എയർപോർട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ സ്വീകരിച്ചു. കുതിര പട്ടാളത്തനിന്റെ അകമ്പടിയോടെ ആയിരുന്നു മസ്കറ് മത്ര കോർണിഷിലെ അൽ ആലം കൊട്ടാരത്തിലേക്കുള്ള യാത്ര.
പോകുന്ന വഴിയിൽ ജനങ്ങൾ ആർപ്പുവിളിയോടെ ഇരുവരെയും അഭിവാദ്യം അർപ്പിച്ചു. തുടർന്ന് അൽ അലം കൊട്ടാരത്തിൽ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരികും യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഔദ്യോഗിക ചർച്ച നടത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ചർച്ചയിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ ചരിത്ര ബന്ധങ്ങളും ജനങ്ങളുടെ താൽപ്പര്യങ്ങൾ സേവിക്കുന്നതിനും അവരുടെ പൊതു അഭിലാഷങ്ങൾ നേടിയെടുക്കുന്നതിനുമായി എല്ലാ മേഖലകളിലും അവരെ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ അവലോകനം ചെയ്തു.” യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ രണ്ടുദിവസം ആയിരിക്കും ഒമാനിൽ ഉണ്ടാവുക.