ബഹ്‌റൈനിൽ അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ശക്തമായ പരിശോധന

അംഗീകൃത സ്ഥാപങ്ങൾക്ക് ബദൽ ആയി പ്രവർത്തിക്കുന്നവർക്കെതിരെ നടപടി
സ്വീകരിക്കണമെന്ന് പരാതി ഉയരുന്നു

മനാമ: അനധികൃത ജോലിക്കാരെയും താമസക്കാരെയും കണ്ടെത്താൻ ബഹ്‌റിന്റെ വിവിധ ഭാഗങ്ങളിൽ എൽ എം ആർ എയും, പോലീസ് വകുപ്പും ശക്തമായ പരിശോധന ആരംഭിച്ചു. അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ കഴിഞ്ഞ കാലത്തു പരിശോധനകൾ കർശനമാക്കിയിരുന്നു . കാപിറ്റൽ ഗവർണറേറ്റ് പോലീസുമായി സഹകരിച്ചാണ്
പരിശോധന നടത്തിയത് .പരിശോധനയിൽ രേഖകളില്ലാത്ത ആളുകളെ കണ്ടെത്തി.ഇവർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മറ്റുഗവർണറേറ്റുകളിലും പരിശോധന നടത്തുമെന്ന് റിസർച്ച് ആൻഡ് ഫോളോഅപ്പ് ഡയരക്ടർ കേണൽ തലാൽ നബീൽ തഖി വ്യക്തമാക്കിയിരുന്നു.
അനധികൃതമായി തൊഴിലെടുക്കുന്നത് ശ്രദ്ധയിൽപെട്ടാൽ 17077077 എന്ന കാൾ സെൻറർ നമ്പറിലോ info@npra.gov.bh വഴി അറിയിക്കാം. അനധികൃതമായി രാജ്യത്ത് താമസിക്കുന്നതും തൊഴിലെടുക്കുന്നതും തടയുക എന്ന ലക്ഷ്യത്തോടെയാണ്എൻ.പി.ആർ.എ പരിശോധന നടത്തുന്നത്.  അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയിൽ ശിക്ഷയോടൊപ്പം കനത്ത പിഴ  നൽകേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.ഇതോടൊപ്പം അംഗീകൃത സ്ഥാപങ്ങൾക്ക് ബദൽ ആയി പ്രവർത്തിക്കുന്നവർ ക്കെതിരെ നടപടി
സ്വീകരിക്കണമെന്ന് പരാതി ഉയർന്നിട്ടുണ്ട് . ഇത്തരം ബദൽ സംവിധാനങ്ങൾ നിയമ വ്യവസ്ഥകൾ കാറ്റിൽ പറത്തിയാണ് പ്രവർത്തിക്കുന്നത്.ഗവണ്മെന്റ് ലൈസെൻസ് ഇല്ലാതെ വർഷങ്ങളായി, താമസിക്കുന്ന ഫ്ലാറ്റിന്റെ ഹാളുകളിൽ മറ്റുമായി ആണ് വിവിധ ഫീസ് ഈടാക്കി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ ഉൾപ്പെടെ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. സ്റ്റുഡിയോ, പ്രൊമോഷൻ, ഇവന്റ്സ്,സംഗീത ക്‌ളാസുകൾ, ഡിസൈനിങ് നടത്തിവരുന്നതായും പരാതിക്കാർ പറയുന്നു .നിലവിലെ ഇത്തരം ബദൽ സംവിധാനങ്ങൾ കാരണം ശരി ആയ രീതിയിൽ ബിസിനസ് നടത്തുന്നവർക്ക് അടച്ചു പൂട്ടേണ്ടി വരുന്ന സാഹചര്യമാണ് നില നിൽക്കുന്നതെന്നും കോവിഡ് സൃഷ്ട്ടിച്ച സാഹചര്യമാണ് ഇവർ മുതൽ എടുക്കുന്നതെന്നും ഇത്തരം വിഷയങ്ങൾ കാണിച്ചു അതാതു മേഖലയിൽ പ്രവർത്തിക്കുന്നവർ പരാതിയുമായി വിവിധ മന്ത്രാലയങ്ങളെ സമീപിച്ചതായും പരാതിക്കാർ പറയുന്നു