പ്രത്യയശാസ്ത്ര ദൃഢതയും, സൗമ്യസ്വഭാവവും രാഷ്ട്രീയത്തിൽ ഒരുമിപ്പിച്ച ഒരേ ഒരു നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്ന് (03-10-2022)ന് തിങ്കളാഴ്ച രാത്രി 8 മണിക്ക് കൈരളി ഹാളിൽ സംഘടിപ്പിച്ച കോടിയേരി അനുശോചന യോഗത്തിൽ പങ്കെടുത്തു കൊണ്ട് സലാലയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ അഭിപ്രായപ്പെട്ടു.എ. കെ. പവിത്രൻ (കൈരളി രക്ഷാധികാരി), ഡോ. സനാതനൻ (എംബസി കോൺസുലേറ്റർ), രാകേഷ് കുമാർ ജ (ചെയർമാൻ, ഇന്ത്യൻ സോഷ്യൽ ക്ലബ്), സുദർശൻ (മലയാള വിഭാഗം), ഡോ. ഷാജി. പി. ശ്രീധർ (കേരളാ വിഭാഗം), അബ്ദുൽ ഗഫൂർ (എം. ഡി. അബുതഹനൂൻ), റഷീദ് കല്പറ്റ (കെ. എം. സി. സി), ഹരികുമാർ ( ഒ. ഐ. സി. സി), പവിത്രൻ കാരായി (ലോക കേരളാസഭ) ഡോ. നിസ്താർ (ഐ. ഒ. സി), റസ്സൽ മുഹമ്മദ് (ടിസ), ഹൃദ്യ ടീച്ചർ, (ഇന്ത്യൻ ക്ലബ്),, ഗോപൻ (ഇന്ത്യൻ ക്ലബ്), മുഹമ്മദ് സാദിഖ് (ഐ. എം. ഐ), സലാം ഹാജി (സുന്നി സെൻ്റർ), സാജിദ് (ഐ. സി. എഫ്), ഷെഫീക്ക് തങ്ങൾ (ഇഖ്റ കേർ), റിയാസ് കൊല്ലം ( പി. സി. എഫ്) രമേഷ് (എസ്. എൻ.ഡി.പി) എന്നി സലാലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത അനുശോചന യോഗത്തിൽ പ്രസിഡൻ്റ് ഗംഗാധരൻ അയ്യപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ സ്വാഗതം പറഞ്ഞു.