ദുബായ്∙ ജബൽ അലിയിലെ ഹിന്ദുക്ഷേത്രം ഇന്നു നാടിനു സമർപ്പിക്കും. വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുഹാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിലാണ് ക്ഷേത്ര സമർപ്പണം. 3 വർഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹൈന്ദവ ക്ഷേത്രം നിർമാണം പൂർത്തിയാക്കിയത്.
സാധാരണ ദിവസങ്ങളിൽ രാവിലെ 6 മുതൽ രാത്രി 8.30വരെയാണ് ദർശന സമയം. അയ്യപ്പൻ, ഗുരുവായൂരപ്പൻ, ഉൾപ്പെടെ 16 ദൈവങ്ങളെയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ശിവനാണ് പ്രധാന പ്രതിഷ്ഠ. സാഹോദര്യത്തിന്റെ അടയാളമായി സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.